Breaking News

‘കിരീടം പാലം’ നടന്‍ മോഹന്‍ലാലിനെ കൊണ്ട് പുനര്‍നിര്‍മ്മിക്കും; സുരേഷ് ഗോപി എംപി!

kireedam-bridge1989 ലാണ്കിരീടം സിനിമയ്ക്കു വേണ്ടി വെള്ളായണിക്കായലിലെ കന്നുകാലി ചാലിനു കുറുകെ പാലം പണിതത്.  കിരീടം സിനിമ ഹിറ്റായതോടെ പാലത്തിന്‍റെ  പേരും കിരീടം പാലം എന്നായി. 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കിരീടം പാലം സിനിമയുടെ ഓര്‍മ്മകളുമായി കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉണ്ട്. എന്നാല്‍ മലയാള സിനിമയില്‍ നാഴിക കല്ലായി മാറിയ കിരീടത്തിന്റെ ഓര്‍മ്മ പേറുന്ന പാലം തുരുന്പു പിടിച്ച്‌ പൊട്ടി പൊളിഞ്ഞ് നാശാവസ്ഥയിലാണ്. പാലത്തെ സംരക്ഷിക്കാന്‍ സുരേഷ് ഗോപി എംപി തന്നെ മുന്‍കൈയ്യെടുത്ത് എത്തിയിരിക്കുകയാണ്. ‘കിരീടം പാലം നടന്‍ മോഹന്‍ലാലിനെ കൊണ്ട് പുനര്‍നിര്‍മ്മിച്ച്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വികസിപ്പിക്കുമെന്ന്’ സുരേഷ് ഗോപി എംപി കല്ലിയൂരിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി കഴിഞ്ഞു. കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിനെ കേന്ദ്ര സര്‍ക്കാരിന്‍റെ  ആദര്‍ശ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു മുന്നോടിയായി വെള്ളായണിക്കായലിലും ചുറ്റുവട്ടങ്ങളിലും സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. കിരീടം പാലം മുതല്‍ കരുമം വരെയുള്ള വരെയുള്ള കന്നുകാലിച്ചാല്‍ ബണ്ട് സംരക്ഷണത്തിനും, 14 കിലോ മീറ്ററോളം വരുന്ന കായലിനെ ജൈവ വേലി കെട്ടി സംരക്ഷിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കുമെന്നും എംപി ഉറപ്പു നല്‍കി. ആദര്‍ശ ഗ്രാമം പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് ഫാം ടൂറിസവും പരിഗണനയിലുണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു. സന്ദര്‍ശനത്തിനിടെ 10 കമ്ബ്യൂട്ടറുകള്‍ ചോദിച്ച പുന്നമൂട് ഗവണ്‍മെന്റ് സ്കൂളിന് രണ്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ അനുവദിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴു മണി മുതല്‍ 11 മണി വരെ നാട്ടുകാരോടും ജനപ്രതിനിധികളോടുമൊപ്പം കായലോരവും കൃഷിയിടങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*