കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ സമാധാനം അസാധ്യമെന്ന് നവാസ് ഷെരീഫ്.

navasകശ്മീര്‍ പ്രശ്നത്തില്‍ പരിഹാരംകാണാതെ ഇന്ത്യയുമായുള്ള സമാധാനം പുനഃസ്ഥാപിക്കുക ദുഷ്കരമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ജമ്മു കശ്മീരിലെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ യുവനേതാവായിരുന്നു ജൂലായ് എട്ടിന് ഇന്ത്യന്‍ സൈന്യം വധിച്ച ബുര്‍ഹാന്‍ വാനി. കശ്മീരില്‍ ഇന്ത്യന്‍സേന നടത്തുന്ന നിയമവിരുദ്ധവും ക്രൂരവുമായ കൊലപാതകങ്ങളെക്കുറിച്ച്‌ യു.എന്‍. സംഘം സ്വതന്ത്രാന്വേഷണം നടത്തണം. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതുസഭയുടെ 71 -ാം സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു. ഇതിനായി കശ്മീര്‍ പ്രശ്നം ആദ്യം പരിഹരിക്കേണ്ടതുണ്ട്. സമാധാനപരമായ രീതിയിലാണ് കശ്മീരികള്‍ സമരംനടത്തുന്നത്. കശ്മീരിലെ സമരം ഇന്ത്യ സേനയെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. കശ്മീര്‍ജനതയുടെ സ്വയം നിര്‍ണയാവകാശം എന്ന ആവശ്യത്തിന് പൂര്‍ണപിന്തുണ നല്‍കും. ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയുമായി മുന്‍വിധികളില്ലാതെ എവിടെ വേണമെങ്കിലും ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്.  ഇസ്ലാമിക് സ്റ്റേറ്റ് ലോകസമൂഹത്തിന് ഭീഷണിയാണ്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിന്ന് പോരാടണം. പാകിസ്താന്‍ ഭീകരവാദത്തിന്‍റെ  ഇരകളാണ്. ആണവ വിതരണസംഘത്തില്‍ അംഗമാകാന്‍ പാകിസ്താന്‍ എന്തുകൊണ്ടും യോഗ്യതയുള്ള രാജ്യമാണെന്നും ഷെരീഫ് പറഞ്ഞു. പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫുമായി ഫോണില്‍ സംസാരിച്ച ശേഷമായിരുന്നു നവാസിന്‍റെ  പ്രസംഗം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*