Breaking News

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മരണം നാലായി

punchജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. ഇന്ന് രാവിലെ ഒരു ഭീകരന്‍റെ  മൃതദേഹം കൂടി കണ്ടെടുത്തു. ഞായറാഴ്ച മൂന്നു ഭീകരരെ വധിച്ച അതേ സ്ഥലത്തു തന്നെയാണ് ഇന്ന് വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. ഇതോടെ, ഇവിടെ മാത്രം ഇന്നലെയും ഇന്നുമായി കൊല്ലപ്പെട്ട ഭീകരുടെ എണ്ണം നാലായി. പൂഞ്ച് പട്ടണത്തില്‍ പണിതുകൊണ്ടിരുന്ന മിനി സെക്രട്ടേറിയറ്റിനു സമീപമാണ് വീണ്ടും വെടിവയ്പ്പ് ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറ‍ഞ്ഞു. കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ ആണ് ഇന്നു വീണ്ടും വെടിവയ്പ്പ് നടത്തിയതെന്നാണ് ആദ്യ വിവരം. സുരക്ഷാസേന തിരിച്ചടിക്കുകയും ചെയ്തു. ഏറ്റുമുട്ടല്‍ തുടരുകയാണ്. പണിതുകൊണ്ടിരുന്ന മിനി സെക്രട്ടേറിയറ്റിനു സമീപം ഇന്നലെ രാവിലെ ഏഴരയോടെ മൂന്നു ഭീകരര്‍ രണ്ടു സ്ഥലങ്ങളില്‍നിന്നു സൈനികത്താവളത്തിനുനേരെ വെടിവയ്ക്കുകയായിരുന്നു. പൊലീസ് ഇവരെ നേരിടുന്നതിനിടയിലാണു പൊലീസുകാരനായ ആര്‍.കുമാര്‍ കൊല്ലപ്പെട്ടത്. മന്‍സൂര്‍ ഹുസൈന്‍ എന്ന മറ്റൊരു പൊലീസ് ഓഫിസര്‍ക്കും നാട്ടുകാരനും പരുക്കേറ്റിരുന്നു. ഈ ഏറ്റുമുട്ടലിലാണ് മൂന്നു ഭീകരരെ സൈന്യം വധിച്ചത്. കുപ്‍വാര വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാലു ഭീകരരെയും സൈന്യം ഇന്നലെ വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ സംഭവം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*