Breaking News

ഓസ്‌കാറിലേക്കുള്ള എന്‍ട്രിയാകാന്‍ മലയാളത്തില്‍ ഒരേയൊരു ചിത്രം…

kadu-pookkunna-neramഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശത്തിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി സംവിധായകന്‍ കേതന്‍ മേത്ത അധ്യക്ഷനായി ജൂറി തെരഞ്ഞെടുക്കും. വിവിധ ഭാഷകളില്‍ നിന്നായി 32 സിനിമകളാണ് ജൂറി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നിന്നും ഒരു ചിത്രമായിരിക്കും ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി അക്കാദമി അവാര്‍ഡിനുള്ള നോമിനേഷന് സമര്‍പ്പിക്കുക. മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രമാണ് ജൂറിക്ക് മുന്നിലുള്ളത്. ഡോ.ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം.കാനഡയില്‍ നടക്കുന്ന മോണ്‍ട്രിയല്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫോക്കസ് ഓണ്‍ വേള്‍ഡ് സിനിമാ വിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഭൂരിഭാഗവും കാട്ടില്‍ ചിത്രീകരിച്ച സിനിമയില്‍ റിമാ കല്ലിങ്കലും ഇന്ദ്രജിത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന ചിത്രം നേരത്തെ ഓസ്‌കാര്‍ നോമിനേഷനുള്ള ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.വിവിധ ഭാഷകളില്‍ നിന്നുള്ള 32 സിനിമകളില്‍ കൂടുതല്‍ ചിത്രങ്ങള്‍ മറാഠിയില്‍ നിന്നാണ്. കന്നഡ ചിത്രം തിഥി, ഹിന്ദി ചിത്രം തിത്ത്‌ലി എന്നിവയും ഇന്ത്യന്‍ എന്‍ട്രിയായി മാറാനുള്ള മത്സരത്തിനുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*