Breaking News

ആദിവാസികല്‍ക്കായ് ‘കാടോണം’

80നാടാകെ ആഘോഷസമൃദ്ധികളില്‍ മുങ്ങുമ്പോള്‍ കുടിയില്‍ തീപ്പുക പൊങ്ങാന്‍ കാട്ടുവിഭവങ്ങള്‍ തേടി മലകയറിയിരുന്ന ആദിവാസിക്ക് ഇത്തവണ വയറുനിറച്ച്‌ വിഭവസമൃദ്ധമായ ഓണമുണ്ണാം. 11 ആദിവാസി കോളനികളിലും ഓണസദ്യയൊരുക്കാന്‍ വന്യജീവി വകുപ്പാണ് ‘കാടോണം’ എന്ന പരിപാടി ആവിഷ്കരിച്ചത്.  ഓണസദ്യയുടെ രുചിവൈവിധ്യത്തിനൊപ്പം അതിന്റെ ഭാഗമായ ഒത്തൊരുമയുടെയും സമത്വത്തിന്റെയും സന്ദേശം കൂടി ആദിവാസി കോളനികളില്‍ എത്തിക്കുകയാണ് കാടോണത്തിന്റെ ലക്ഷ്യമെന്ന് ചിന്നാര്‍ അസി. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പിഎം പ്രഭു പറയുന്നു. വ്യക്തികള്‍, സന്നദ്ധപരിസ്ഥിതി സംഘടനകള്‍, പ്രകൃതിസ്നേഹികള്‍ എന്നിവരില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് കാടോണത്തിന്റെ ചെലവ് കണ്ടെത്തുന്നത്. പാചകവിദഗ്ധരെയും വാഹനം, ജനറേറ്റര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വനംവകുപ്പ് ലഭ്യമാക്കും. പത്തിലധികം വിഭവങ്ങളോടെ സമ്ബൂര്‍ണ ഓണസദ്യ അതത് കോളനിയില്‍ ഒരുക്കും. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്പോണ്‍സറെ പ്രതിനിധീകരിച്ച്‌ നാലുപേരും ആദിവാസികള്‍ക്കൊപ്പം ഓണസദ്യ ഒരുക്കാനും ഉണ്ണാനും ഉണ്ടാകും. സെപ്റ്റംബര്‍ ആറുമുതല്‍ 11വരെ ഒരുദിവസം രണ്ട് കോളനികളില്‍ എന്ന വിധത്തിലാണ് ‘കാടോണം’ ക്രമീകരിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*