കട്ജുവിനെതിരെ ബച്ചന്‍…..!

kadഅമിതാഭ് ബച്ചന് എതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷപരിഹാസത്തിന്‍റെ  അമ്പുതൊടുത്ത ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനു ബച്ചന്‍റെ  തകര്‍പ്പന്‍ മറുപടി. ഏതാനും ഹാസ്യവേഷങ്ങളും തട്ടുപൊളിപ്പന്‍ വാചകമടികളുമല്ലാതെ ബച്ചന്‍റെ  തലയില്‍ ഒന്നുമില്ലെന്നായിരുന്നു കട്ജു സമൂഹമാധ്യമത്തില്‍ കുറിച്ചത്. കട്ജുവിന്‍റെ  വാക്കുകള്‍ 100% സത്യമെന്നും തന്‍റെ  തല ശൂന്യമാണെന്നും ബച്ചന്‍ തിരിച്ചടിച്ചു. ‘പിങ്ക്’ സിനിമയിലെ ബച്ചന്‍റെ  ശ്രദ്ധേയവേഷത്തെ മാധ്യമങ്ങളും ആരാധകരും പ്രശംസിക്കുന്നതിനിടെയാണു കട്ജു പതിവുപോലെ ‘വേറിട്ട’ അഭിപ്രായം തൊടുത്തത്. മാധ്യമപ്രവര്‍ത്തകരെയും കട്ജു വെറുതെവിട്ടില്ല. ബച്ചനെ വാഴ്ത്തുന്ന അവരുടെ തലയിലും ഒന്നുമില്ല കട്ജു പരിഹസിച്ചു. കട്ജു തന്‍റെ  മുതിര്‍ന്ന സഹപാഠിയാണെന്നും ഒരു ശത്രുതയുമില്ലെന്നും ബച്ചന്‍ പ്രതികരിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*