ജൂനിയര്‍ എന്‍ടിആര്‍ പുലി ആണെങ്കില്‍ മോഹന്‍ലാല്‍ സിംഹം;തെലുങ്ക് സിനിമാപ്രേമികള്‍

Mohanlal-in-Janatha-Garage-6-554x305മോഹന്‍ലാല്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ജനതാ ഗാരേജ്’ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് നേടുന്നത്. ആന്ധ്രയിലും തെലുങ്കാനയിലും സിനിമ സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞു. ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയപ്രകടനം തെലുങ്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലെ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നുവെന്നാണ് തെലുങ്ക് സിനിമാപ്രേമികള്‍ പറയുന്നത്. വികാരഭരിതമായ രംഗങ്ങളിലും ആക്ഷന്‍ രംഗങ്ങളിലെല്ലാം താരം മികച്ചു നിന്നു. മോഹന്‍ലാല്‍ സാര്‍ ഇനിയും തെലുങ്ക് സിനിമകളില്‍ അഭിനയിക്കണമെന്നും ജൂനിയര്‍ എന്‍ടിആര്‍ പുലി ആണെങ്കില്‍ താങ്കള്‍ സിംഹം ആണെന്നാണ് തെലുങ്ക് ആരാധകരുടെ അഭിപ്രായം. സിനിമയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് മോഹന്‍ലാല്‍ ചെയ്ത ട്വീറ്റിന് താഴെയാണ് ഈ അഭിപ്രായങ്ങള്‍ വന്നു നിറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*