Breaking News

ജെ.എന്‍.യു.യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വിജയം

jnusu-759ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന്റെ മുന്നേറ്റം.നാലു കേന്ദ്രപാനലുകളിലും ഐസ-എസ്.എഫ്.ഐ. സഖ്യം വിജയിച്ചു.മോഹിത് കുമാര്‍ പാണ്ഡേ (പ്രസിഡന്റ്), പി.പി. അമല്‍ (വൈസ് പ്രസിഡന്റ്), ശതരൂപ ചൗധരി (ജനറല്‍ സെക്രട്ടറി), സബരേഷ് (ജോ. സെക്രട്ടറി) എന്നിവരാണ് ജെ.എന്‍.യു.വില്‍ വിജയിച്ച ഇടതുസ്ഥാനാര്‍ഥികള്‍.മലയാളിയായ അമലിനാണ് കൂടുതല്‍ വോട്ട്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ എസ്.എഫ്.ഐ.യും മറ്റു സ്ഥാനങ്ങളില്‍ ഐസയും ചേര്‍ന്നായിരുന്നു് മത്സരം.കൗണ്‍സിലര്‍ സീറ്റുകളില്‍ 16 എണ്ണം ഇടതുസഖ്യത്തിനും രണ്ടെണ്ണം എന്‍.എസ്.യു.(ഐ)വിനും ഒരെണ്ണം എ.ബി.വി.പി.ക്കും ലഭിച്ചു.

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*