കന്യകമാരുടെ എണ്ണം കൂടുന്ന രാജ്യം……!

japanകന്യകമാരുടെ എണ്ണം കൂടുന്നതുമുലം അങ്കലാപ്പിലായിരിക്കുകയാണ് ജപ്പാന്‍. തിരിച്ചടികളെ നേരിട്ട് വിജയിച്ച ചരിത്രമുള്ള ജപ്പാന് പക്ഷെ ഈ കാര്യത്തില്‍ നിന്ന് മാത്രം കരകയറാന്‍ സാധിച്ചിട്ടില്ല. കന്യകമാര്‍ കൂടുമ്പോഴുണ്ടാകുന്ന കുറഞ്ഞ ജനസംഖ്യയെന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ജപ്പാനെ തളര്‍ത്തുന്നത്. പ്രായമായവരുടെ മരണ നിരക്ക് കുറയുന്നതും മറ്റൊരു പ്രത്യേകതയാണ്. വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കുട്ടികളുടെ എണ്ണം വാര്‍ദ്ധിപ്പിക്കാനുമൊക്കെ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷനും സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ചും സംയുക്തമായി നടത്തുന്ന പഠനത്തിലാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. രാജ്യത്ത് കന്യകമാരുടെയും, വിവാഹം പോയിട്ട് അവിഹിത ബന്ധം പോലുമില്ലാത്ത പുരുഷന്മാരുടെയും എണ്ണവും കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പതിനെട്ടിനും മുപ്പത്തി നാലിനും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ സര്‍വ്വെയിലാണ്  ഇക്കാര്യം തെളിവായത്. സര്‍വ്വെയില്‍ പങ്കെടുത്ത വിവാഹിതരായ 70 ശതമാനം പുരുഷന്മാര്‍ക്കും 60 ശതമാനം മറ്റ് ബന്ധങ്ങലില്ലെന്ന കണ്ടെത്തി. ഇതില്‍ 42 ശതമാനം പുരുഷന്മാരും തങ്ങള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി.

ഓരോ വര്‍ഷം കഴിയുന്തോറും വിവാഹിതരാകാത്ത യുവതി യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ച്‌ വരുന്നതായി കാണുന്നു. വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമൊക്കെ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്.

കുറഞ്ഞ ജനനനിരക്കും പ്രായമായവരുടെ മരണ നിരക്ക് കുറയുന്നതുമൊക്കെയാണ് മറ്റു പ്രത്യേകതകള്‍.

ജപ്പാനിലെ ജനങ്ങളുടെ പ്രത്യുല്‍പാദനക്ഷമത 2025ഓടെ നിലവിലെ 1.4 ശതമാനത്തില്‍ നിന്ന് 1.8 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

ജനനിരക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി നിലവില്‍ മികച്ച ശിശുപരിചരണവും കുട്ടികള്‍ക്ക് നികുതി ഇളവും നല്‍കുന്നുണ്ട്. സര്‍വ്വെയില്‍ പങ്കെടുത്ത മിക്കവരും വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും  അത് എപ്പോള്‍ വേണമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തവരായിരുന്നുവെന്ന് സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*