ജാഗ്വറിന്‍റെ പുത്തന്‍ സെഡാന്‍ എക്സ്‌എഫ്!!!!

 

jag

 

 

 

 

 

 

 

177ബിഎച്ച്പിയും 430എൻഎം ടോർക്കും നൽകുന്ന 2.0 ലിറ്റർ ഇൻജീനിയം ഡീസൽ എൻജിനാണ് ജാഗ്വർ എക്സ്എഫിലുള്ളത്.  എക്സ്എഫിന്‍റെ  2.0ലിറ്റർ പെട്രോൾ എൻജിനാകട്ടെ 237ബിഎച്ച്പി കരുത്തും 340എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇരു എൻജിനുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പെർഫോമൻസിനെ കുറിച്ച് പറയുകയാണെങ്കിൽ 8.1 സെക്കന്റുകൊണ്ട് എക്സ്എഫിന്റെ സീസൽ എൻജിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. പെട്രോൾ എൻജിൻ വെറും 7 സെക്കന്റു കൊണ്ടാണ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

എക്കോ, ഡൈനാമിക്, റെയിൻ/സ്നോ/ഐസ് എന്നീ ഡ്രൈവിംഗ് മോഡുകൾ തിരഞ്ഞെടുക്കാവുന്ന തരത്തിൽ ജാഗ്വർ ഡ്രൈവ് കൺട്രോളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

17 ഇഞ്ച് വീൽ, ബൈ-ഫോക്കൽ സെനോൺ ഹെഡ്‌ലാമ്പ്, 10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റ് എന്നീ സവിശേഷതകളാണ് ഈ സെഡാനിലുള്ളത്. മെഴ്സിഡസ് ബെൻസ് ഇ-ക്ലാസ്, ബിഎംഡബ്ല്യൂ 5 സീരീസ്, ഓഡിഎ6, വോൾവോ എസ് 90 എന്നിവരായിരിക്കും ജാഗ്വർ എക്സ്എഫിന്‍റെ  മുൻനിര എതിരാളികൾ.

ജാഗ്വർ എക്സ്എഫ് 2.0 ഡീസൽ പ്യുർ: 49.5 ലക്ഷം

ജാഗ്വർ എക്സ്എഫ് 2.0 ഡീസൽ പ്രെസ്റ്റിജ് : 55.9ലക്ഷം

ജാഗ്വർ എക്സ്എഫ് 2.0 ഡീസൽ പോർട്ഫോളിയോ: 62.10ലക്ഷം

ജാഗ്വർ എക്സ്എഫ് 2.0 പെട്രോൾ പ്രെസ്റ്റിജ്: 55.65ലക്ഷം

ജാഗ്വർ എക്സ്എഫ് 2.0 പെട്രോൾ പോർട്ഫോളിയോ: 62.10ലക്ഷം

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*