മുഖ്യമന്ത്രിയുടെ കണ്ണുനോക്കിയാണ് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്: ചെന്നിത്തല

ramesh-chennithala11സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ചു നിയമസഭയില്‍ ചോദ്യോത്തരവേള മുതല്‍ പ്രതിപക്ഷ ബഹളം. സഭ ഇന്നത്തേക്കു പിരിഞ്ഞു. പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയ്ക്കുള്ളിലെ കവാടത്തിന്റെ മുന്നില്‍ പ്രതിഷേധിക്കും. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പ്രസംഗിക്കുന്നതിനിടയില്‍ മൈക്ക് ഓഫ് ചെയ്തു. ഇതേത്തുടര്‍ന്ന് ചെന്നിത്തലയും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.  ചോദ്യോത്തരവേളയില്‍ പ്രസംഗിക്കാന്‍ അനുവാദം നല്‍കിയില്ലെന്നും ചെന്നിത്തല അറിയിച്ചു. മുമ്പ് ഇത്തരം അവസരങ്ങളിലെല്ലാം സംസാരിക്കാന്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെ അനുവദിച്ചിരുന്ന കാര്യം ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതെല്ലാം തന്നോടല്ല പറയേണ്ടതെന്ന് സ്പീക്കര്‍ അറിയിച്ചു. പിന്നെ ആരോടു പറയുമെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവന സഭാരേഖകളില്‍നിന്നു നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതു പരിഗണനയിലാണെന്ന് സ്പീക്കര്‍ അറിയിച്ചു. അതേസമയം, പ്രതിപക്ഷത്തിനും അവകാശങ്ങളുണ്ടെന്നു രമേശ് ചെന്നിത്തല പറഞ്ഞു. അതു സംരക്ഷിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടു. സ്പീക്കറുടെ നിലപാടു ശരിയായില്ല. അദ്ദേഹം ബഹളം വയ്ക്കുന്നത് എന്തിനാണ്. കീഴ്വഴക്കങ്ങള്‍ ലംഘിക്കരുത്. മുഖ്യമന്ത്രി കണ്ണു കാണിക്കുന്നത് അനുസരിച്ചാണ് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടേത് അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ നിലപാടാണ്. ഇന്നും അതു തുടര്‍ന്നു. മുഖ്യമന്ത്രി പരിധിവിട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ കേരള ജനത വിലയിരുത്തട്ടെ. മാനേജ്മെന്റുകള്‍ ചോദിച്ചിടത്ത് ഒപ്പിട്ടുകൊടുത്ത മന്ത്രിയാണ് കെ.കെ.ഷൈലജയെന്നും ചെന്നിത്തല ആരോപിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*