ഗോവ ആര്‍.എസ്.എസ്സില്‍ കൂട്ടരാജി……!

images (21)ഗോവയിലെ ആര്‍.എസ്.എസ്. സംസ്ഥാനാധ്യക്ഷന്‍ സുഭാഷ് വെലിങ്കാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച്‌ കൂട്ടരാജി. 400 പേരാണ് ആര്‍.എസ്.എസ്സില്‍ നിന്ന് രാജിപ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യനിലപാടെടുത്തതിനാണ് വെലിങ്കാറിനെ പുറത്താക്കിയത്. അടുത്തിടെ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായെ അദ്ദേഹം കരിങ്കൊടി കാണിച്ചിരുന്നു. ഇതും നടപടിയെടുക്കാന്‍ കാരണമായി. വെലിങ്കാറിനെ പുറത്താക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ജില്ലാ യൂണിറ്റുകളിലേയും ശാഖകകളിലേയും നൂറുകണക്കിന് പ്രവര്‍ത്തകരും സംഘടനയില്‍ നിന്ന് വൈകാതെ രാജിവെച്ചേക്കുമെന്നാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*