വാതകചോര്‍ച്ച; വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു!

NATURAL GAS PLANT - ILLUSTRATION

അമ്പലമുകള്‍ വ്യവസായ മേഖലയില്‍ നേരിയ തോതില്‍ വാതകച്ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന്, അമ്പലമുകള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 28 കുട്ടികളെ തൃപ്പൂണിത്തുറയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടസ്ഥിതിയില്ലെന്നാണു പ്രാഥമിക വിവരം. പാചക വാതകത്തിനു രൂക്ഷമായ ഗന്ധം നല്‍കാന്‍ ചേര്‍ക്കുന്ന ഈഥൈല്‍ മെര്‍കാപ്റ്റന്‍ എന്ന രാസവസ്തുവാണു ചോര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. രാവിലെ പത്തരയോടെയാണു കുട്ടികള്‍ ശ്വാസതടസവും തലവേദനയും മൂലം അവശരായത്. ചിലര്‍ കുഴഞ്ഞു വീണു. സ്കൂളില്‍ പരീക്ഷ നടക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*