ഫിയറ്റ് അവെഞ്ചുറ അര്‍ബന്‍ ക്രോസ് എത്തി!!!!!

fiat-urban-cross-front-827_827x510_61454930597

 

 

 

 

 

 

ഹാച്ച്ബാക്ക് സെഗ്മെന്റിൽ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാഹനമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആക്ടീവ്, ഡൈനാമിക് എന്നീ രണ്ട് വേരിയന്റിലുള്ള അവെഞ്ചുറയ്ക്ക് 1.3ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനാണ് കരുത്ത് പകരുന്നത്. 94ബിഎച്ച്പി കരുത്തുള്ള എൻജിനിൽ 5സ്പീഡ് മാനുവൽ ഗിയർബോക്സ് ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അഞ്ചുറയുടെ ടോപ്പ് എന്റ് വേരിയന്റായ ഇമോഷന് 1.4ലിറ്റർ ടി-ജെറ്റ് പെട്രോൾ എൻജിനാണ് കരുത്തേകുന്നത്.

138ബിഎച്ചപിയുള്ള ഈ എൻജിനിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് തന്നെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

പുത്തൻ ഗ്രിൽ, മുന്നിലും പിന്നിലുമായി ഡ്യുവൽ ടോൺ ബംബർ, സ്കിഡ് പ്ലേറ്റ്, 16 ഇഞ്ച് പിയാനോ ബ്ലാക്ക് അലോയ് വീൽ, സ്പോർടി സ്പോയിലർ, ബോഡി ക്ലാഡിംഗ്, റൂഫ് റെയിൽ എന്നിവയാണ് ഈ അർബൻ ക്രോസ് ഹാച്ച്ബാക്കിന്റെ പുറംമോടി വർധിപ്പിക്കുന്ന സവിശേഷതകൾ. ടോപ്പ് എന്റ് വേരിയന്റായ ഇമോഷനിൽ 16 ഇഞ്ച് സ്കോർപിയോൺ അലോയ് വീൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നുള്ളതാണ് ഒരേയൊരു വ്യത്യാസം.

സെൻട്രൽ ലോക്കിംഗ്, ഡ്യുവൽ ടോൺ ഡാഷ്ബോർഡ്, റിയർ ഏസി വെന്റ്, സ്മാർട് പവർ വിന്റോകൾ, 5 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ബ്ലൂടൂത്ത് ഓഡിയോ സ്ട്രീമിംഗ്, ടെലിഫോണി എന്നീ ഫീച്ചറുകളാണ് അകത്തളത്തിലെ സവിശേഷതകൾ.

ബർഗൺടി കളറാണ് ഇന്റീരിയറിലായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പിയാനോ ബ്ലാക്കിലുള്ള ഡോർ ആംറെസ്റ്റ്, ബാഡ്ജിംഗുള്ള ഡിസൈനർ സീറ്റുകൾ എന്നിവ ഉൾപ്പെടുത്തി ഉത്സവക്കാലത്തോടനുബന്ധിച്ചുള്ള പരിമിതപ്പെടുത്തിയ എഡിഷനുകളായിരിക്കും ഇവ.

ഫിയറ്റ് അർബൻ ക്രോസ് ഡീസൽ ആക്ടീവ്: 6.85 ലക്ഷം
ഫിയറ്റ് അർബൻ ക്രോസ് ഡീസൽ ഡൈനാമിക്: 7.45 ലക്ഷം
ഫിയറ്റ് അർബൻ ക്രോസ് പെട്രോൾ ഇമോഷൻ: 9.85ലക്ഷം

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*