Breaking News

യുവാക്കളെ ലക്ഷ്യംവെച്ച് ഡ്യൂക്ക്……!

Bajaj-KTM-Duke

 

കെടിഎം ഇന്ത്യയിലുള്ള അരങ്ങേറ്റം നടത്തിയതുതന്നെ ഡ്യൂക്ക് വഴിയായിരുന്നു. വിപണിയിലെത്തിച്ച നാല് മോഡലുകൾക്കും മികച്ച പ്രതികരണമായിരുന്നു ഇതുവരെയായി ലഭിച്ചിരുന്നത്.

ഇത്തവണ യുവാക്കളുടെ മനംകവരുക എന്ന ലക്ഷ്യത്തോടെ കൂടുതൽ കരുത്തും സ്റ്റൈലും ചേർത്തിണക്കിയാണ് ഡ്യൂക്ക് 390ന്‍റെ  പുതുക്കിയ പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്.

മൾട്ടി ബിം സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, പുതുക്കിപണിത ഫ്യുവൽ ടാങ്ക്, രൂപമാറ്റം വരുത്തിയ ടാങ്ക് സ്കൂപ്പുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതുക്കിയ സീറ്റ്, പുത്തൻ എക്സോസ്റ്റ്, ടെയിൽ ലാമ്പ് എന്നിവയൊക്കെയാണ് പുത്തൻ ഡ്യൂക്കിന്‍റെ  പ്രത്യേകതകൾ.

ഇന്റിക്കേറ്റർ ലൈറ്റ്, ഫുട്ട് പെഗ്, റിയൽ സ്വിങ് ആം, ടയർ, ഹാന്റിൽ ബാർ എന്നിവയെല്ലാം മാറ്റമില്ലാതെ പഴയ മോഡലിലേതുപോലെ നൽകിയിട്ടുണ്ട്.

നിലവിലെ ഡ്യൂക്ക് 390 മോഡലുകളിലുള്ള അതെ 373സിസി സിങ്കിൾ സിലിണ്ടർ എൻജിന്റെ കരുത്തേറിയ എൻജിനായിരിക്കും ഉപയോഗപ്പെടുത്തുക. യൂറോ 4 എമിഷൻ അനുശാസിക്കുന്ന ചട്ടങ്ങളെല്ലാം പിൻതുണയ്ക്കുന്ന തരത്തിലുള്ള എൻജിനായിരിക്കുമിത്.

നിലവിലുള്ള ഡ്യൂക്ക് 390ലേതുപോലുള്ള ഡ്യുവൽ ചാനൽ എബിഎസ്, അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക് എന്നിവയും ഈ ബൈക്കിൽ അതെപടി നിലനിർത്തിയിട്ടുണ്ട്.

നവംബറിൽ മിലാനിൽ വച്ച് നടക്കുന്ന ഇഐസിഎംഎ ഷോയിൽ വച്ചായിരിക്കും ഡ്യൂക്കിന്റെ പുത്തൻ തലമുറയുടെ അരങ്ങേറ്റം നടക്കുക. അതിനുശേഷം അടുത്തവർഷമാദ്യത്തോടെയായിരിക്കും അന്തർദേശീയ വിപണികളിൽ എത്തിച്ചേരുക.

അന്തർദേശീയ വിപണിയിൽ എത്തിയതിനുശേഷമായിരിക്കും ഇന്ത്യൻ വിപണിയിലേക്കുള്ള ഡ്യൂക്കിന്‍റെ  അരങ്ങേറ്റം.

എന്നാൽ വിലയും നിലവിലെ മോ‍ഡലിനെക്കാൾ അൽപ്പം കൂടുതലായിരിക്കും എന്ന സൂചനയാണ് ലഭിച്ചിട്ടുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*