Breaking News

ധോണിയെ പുറത്താക്കാന്‍ ഞങ്ങള്‍ ആലോചിച്ചിരുന്നു; സന്ദീപ് പാട്ടീല്‍

sandeepഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മഹേന്ദ്ര സിങ് ധോണിയെ പുറത്താക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിരുന്നതായി സ്ഥാനമൊഴിയുന്ന സെലക്ഷന്‍ സമിതി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍. ധോണിയെ മാറ്റുന്ന കാര്യം പലവട്ടം ചര്‍ച്ചയ്ക്കു വന്നെങ്കിലും 2015 ലോകകപ്പിനു മുമ്പ് ഉചിതമാകില്ല എന്നു തോന്നിയതിനാല്‍ അത് ഉപേക്ഷിച്ചു. എന്നാല്‍ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ ധോണി വിരമിച്ചത് തങ്ങളെ ഞെട്ടിച്ചെന്നും പാട്ടീല്‍ പറഞ്ഞു. ”ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുന്നത് സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം പുതിയൊരാള്‍ക്ക് കൈമാറി പരീക്ഷണം നടത്താന്‍ ഞങ്ങള്‍ (സെലക്ഷന്‍ കമ്മിറ്റി) തയാറായിരുന്നെങ്കിലും 2015 ലോകകപ്പ് അടുത്തുവരുന്നതിനാല്‍ അതത്ര പന്തിയല്ലെന്ന് കണ്ട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു” – പാട്ടീല്‍ പറഞ്ഞു. കാര്യങ്ങള്‍ ഒന്നു പഠിച്ചെടുക്കാനും ശരിപ്പെടുത്താനും പുതിയ ക്യാപ്റ്റന് കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. ലോകകപ്പ് അടുത്തുവരുന്ന സാഹചര്യം പരിഗണിച്ച്‌ ധോണിയെ തന്നെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നത് കൃത്യ സമയത്താണ് എന്നാണ് ഞാന്‍ കരുതുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റ് മല്‍സരങ്ങളിലും ടീമിനെ നല്ല രീതിയില്‍ നയിക്കാന്‍ കോഹ്‍ലിക്ക് കഴിയും. ബാക്കി പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു – പാട്ടീല്‍ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കിടെ വിരമിക്കാനുള്ള ധോണിയുടെ തീരുമാനം തങ്ങളെ ഞെട്ടിച്ചതായും പാട്ടീല്‍ വെളിപ്പെടുത്തി. അതൊരു വെല്ലുവിളി നിറഞ്ഞ പരമ്പരയായിരുന്നു. മുങ്ങിക്കൊണ്ടിരുന്ന കപ്പലിന്‍റെ  കപ്പിത്താനായിരുന്നു ധോണിയെന്ന് ഞാന്‍ പറയില്ലെങ്കിലും അന്ന് കാര്യങ്ങളൊന്നും നമുക്കനുകൂലമായിരുന്നില്ല. അതിനിടെ നമ്മുടെ താരങ്ങളില്‍ പ്രധാനപ്പെട്ടൊരാള്‍ കളി നിര്‍ത്തുന്നു. അത് ഞെട്ടിക്കുന്ന ഒരു തീരുമാനം തന്നെയായിരുന്നു. എങ്കിലും അത് തീര്‍ത്തും ധോണിയുെട വ്യക്തിപരമായ തീരുമാനവുമായിരുന്നുവെന്നും പാട്ടീല്‍ വ്യക്തമാക്കി. ഉത്തര ധ്രുവവും ദക്ഷിണ ധ്രുവവും പോലെ. എല്ലാ ക്യാപ്റ്റന്‍മാര്‍ക്കും തന്റേതായൊരു ടീമുണ്ടാക്കിയെടുക്കാന്‍ ആഗ്രഹമുണ്ടാകും. സ്വന്തം താരങ്ങളുടെ കഴിവുകള്‍ അവര്‍ക്ക് കൃത്യമായി അറിയാം. ക്ഷോഭിക്കുന്ന യുവത്വമെന്നാണ് കോഹ്‍ലി അറിയപ്പെടുന്നതുതന്നെ. എങ്കിലും അത് നിയന്ത്രണ വിധേയമായ ആക്രമണോത്സുകതയാണ്. ധോണി എപ്പോഴും ശാന്തനും തന്‍റെ  മനസിനോടുതന്നെ സംസാരിക്കുന്ന ആളുമാണ്. ഗംഭീറും യുവരാജും ടീമില്‍നിന്ന് പുറത്തായതുമായി ബന്ധപ്പെടുത്തി ധോണിക്കെതിരെ വാര്‍ത്തകള്‍ വരുമ്പോള്‍ നിരാശ തോന്നാറുണ്ട്. അവരെ ടീമിലുള്‍പ്പെടുത്തുന്നതിനെ ധോണി ഒരിക്കലും എതിര്‍ത്തിട്ടില്ല -ധോണിയുടെയും വിരാട് കോഹ്ലിയുടെയും ക്യാപ്റ്റന്‍സിയെ താരതമ്യപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ പാട്ടീലിന്‍റെ  മറുപടിയിങ്ങനെയായിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*