Breaking News

വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച; ബാഗുമായി യുവാവ് റണ്‍വേയില്‍

airlineഡെല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലെ വലിയ മതില്‍ ചാടിക്കടന്ന് യുവാവ് കൈയില്‍ ബാഗുമായി റണ്‍വേയിലെത്തി.  അരമണിക്കൂറോളം വിമാനത്താവളത്തില്‍ ചെലവഴിച്ചശേഷം പിന്നീട് യുവാവ് പുറത്തുകടക്കാന്‍ മറ്റൊരു മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചപ്പോള്‍ അപായ സൈറന്‍ മുഴങ്ങിയപ്പോഴാണ് ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.  സിഐഎസ്‌എഫിനാണ് വിമാനത്താവളത്തിന്റെയും വിമാനത്താവള മതിലുകളുടെയും സുരക്ഷാച്ചുമതലയുള്ളത്. വിമാനത്താവളത്തിന്‍റെ  മൂലകളിലുള്ള നിരീക്ഷണഗോപുരങ്ങളില്‍ സദാ ജാഗരൂകരായി സിഐഎസ്‌എഫ് ജവാന്‍മാരെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ വിമാനത്താവളത്തിലെത്തി അരമണിക്കൂറോളം ചെലവഴിച്ച യുവാവ് മടങ്ങിപ്പോകാന്‍ മതിലുചാടാന്‍ ശ്രമിക്കുമ്ബോള്‍ മാത്രമായിരുന്നു സുരക്ഷാപ്പിഴവ് കണ്ടെത്താനായത്. അപായ സൈറന്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് 19, 20 വാച്ച്‌ടവറുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് യുവാവിനെ കണ്ടെത്തിയത്. തുടര്‍ന്നു ദ്രുതകര്‍മസേന യുവാവിനെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ സാഗര്‍ ജില്ലക്കാരനായ സംഗാരാം സിംഗാണ് വിമാനത്താവളത്തില്‍ അതിക്രമിച്ചു കടന്നത്. ഇയാളെ ഡെല്‍ഹി പോലീസ് ചോദ്യം ചെയ്തെങ്കിലും സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം പിടിയിലാകുന്ന അവസരത്തില്‍ യുവാവ് പറഞ്ഞവിലാസം സ്ഥിരീകരിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം ഉണ്ടായിരുന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*