ചാംപ്യന്‍സ് ലീഗ്; ബാഴ്സയ്ക്ക് രണ്ടാം ജയം, ബയറണിനെ വീഴ്ത്തി അത്ലറ്റികോ!

3_cb_-_gerard_piqueപരുക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കൂടാതെയിറങ്ങിയ ബാര്‍സിലോനയ്ക്ക് ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് മല്‍സരത്തില്‍ വിജയം. ജര്‍മന്‍ ടീമായ ബൊറൂസിയ ഗ്ലാഡ്ബാച്ചിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബാര്‍സയുടെ വിജയം. മറ്റൊരു മല്‍സരത്തില്‍ സ്പാനിഷ് ടീമായ അത്‍ലറ്റിക്കോ മഡ്രിഡ് കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്ലറ്റിക്കോയുടെ വിജയം. മറ്റു മല്‍സരങ്ങളില്‍ എഡിസന്‍ കവാനിയുടെ ഇരട്ടഗോള്‍ മികവില്‍ പിഎസ്ജി ലൂഡോഗോറെറ്റ്സിനെയും (3-1), തിയോ വാല്‍ക്കോട്ടിന്റെ ഇരട്ടഗോള്‍ മികവില്‍ ആര്‍സനല്‍ ബാസലിനെയും (2-0), നാപ്പോളി ബെന്‍ഫിക്കയേയും (4-2) തോല്‍പ്പിച്ചപ്പോള്‍, മാഞ്ചസ്റ്റര്‍ സിറ്റി കെല്‍റ്റിക്കിനെതിരെ സമനില വഴങ്ങി (3-3). ആദ്യപകുതിയില്‍ ദോര്‍ഗന്‍ ഹസാര്‍ഡ് നേടിയ ഗോളിന് പിന്നിലായ ശേഷം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് ബാര്‍സ വിജയം പിടിച്ചെടുത്തത്. 34-ാം മിനിറ്റിലായിരുന്നു ഹസാര്‍ഡിന്റെ ഗോള്‍. മെസ്സിയുടെ അഭാവത്തില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അവസരം ലഭിച്ച ആര്‍ദ ടുറാന്‍, ഇത്തവണയും വലകുലുക്കി മാറ്റ് തെളിയിച്ചു. 65-ാം മിനിറ്റിലായിരുന്നു ടുറാന്റെ സമനില ഗോള്‍. 73-ാം മിനിറ്റില്‍ ജെറാള്‍ഡ് പിക്വെയിലൂടെ ബാര്‍സ രണ്ടാം ഗോളും വിജയവും സ്വന്തമാക്കി. അന്റോണിയോ ഗ്രീസ്മാന്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ മല്‍സരത്തില്‍ യാന്നിക് കരാസ്കോ (35) നേടിയ ഏക ഗോളിനാണ് അത്ലറ്റിക്കോ മഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ചത്. കാര്‍ലോ ആഞ്ചലോട്ടി പരിശീലകനായശേഷം ബയേണിന്‍റെ  ആദ്യ തോല്‍വിയാണിത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*