പ്രധാനമന്ത്രി ഇടപെടണം : കര്‍ണാടകം

karnataka-cmകാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്ന് കര്‍ണാടകയിലും തമിഴ്നാട്ടിലും ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ഉടന്‍ ഇടപെടണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.കാവേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രിയോട് തമിഴ്നാട് മുഖ്യമന്ത്രി ജയിലളിതയുമായി സംസാരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പറ്റുമെങ്കില്‍ പ്രധാനമന്ത്രിയെ നാളെ തന്നെ കാണാന്‍ ശ്രമിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.കര്‍ണാടക അനീതിയുടെ ഇരയാണെന്നും നിലവിലെ അവസ്ഥയില്‍ നിന്നും രക്ഷനേടാന്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. സുപ്രിംകോടതി ഉത്തരവ് പൂര്‍ണമായും നടപ്പാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല എങ്കിലും തല്‍ക്കാലികമായി തങ്ങള്‍ വിധി അംഗീകരിക്കുമെന്നും ആറ് ദിവസത്തേക്ക് വെള്ളം വിട്ടുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.സംഘര്‍ഷമല്ല പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം. സമൂഹത്തില്‍ സാമാധാനവും ശാന്തതയും നിലനിര്‍ത്തണമെന്ന് തന്നെയാണ് തങ്ങളുടെ ആവശ്യം.പൊതുമുതല്‍ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല, നിയമം കയ്യിലെടുക്കാന്‍ ജനങ്ങള്‍ തയ്യാറാവരുതെന്നും പ്രശ്നം പരിഹരിക്കാന്‍ മാധ്യമങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 350 ഓളം പേരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാനല്‍ വീഡിയോകളുടെയും മറ്റും അടസ്ഥാനമാക്കി വാഹനങ്ങളും കെട്ടിടങ്ങളും കത്തിച്ചവരില്‍ പെട്ടവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍.12000 അടി വെള്ളം നല്‍കണമെന്നുള്ള സുപ്രിംകോടതി വിധി നടപ്പക്കാനാവില്ലെങ്കിലും ബെംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിലും കാവേരിയുമായി ബന്ധപ്പെട്ട് നില്‍കക്കുന്ന മറ്റ് പ്രദേശങ്ങളിലും ആവശ്യത്തിന് വെള്ളം നല്‍കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. സംഘര്‍ഷം അടിച്ചമര്‍ത്താനായി പോലീസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*