Breaking News

കാന്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു; മുരളി വിജയിനും പൂജാരയ്ക്കും അര്‍ധസെഞ്ചുറി

testഅഞ്ഞൂറാം ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ മികച്ച തുടക്കത്തിനുശേഷം ന്യൂസീലന്‍ഡിനെതിരെ പതറുന്നു. 64 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അജിങ്ക്യ രഹാനെ (18), വൃദ്ധിമാന്‍ സാഹ (0) എന്നിവരാണ് ക്രീസില്‍. ഉച്ചഭക്ഷണത്തിനു പിരിയുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 32 റണ്‍സെടുത്ത ലോകേഷ് രാഹുലിന്‍റെ  വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മിച്ചല്‍ സാന്റ്നറിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ മുരളി വിജയ്-രോഹിത് ശര്‍മ സഖ്യം ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടു. 65 റണ്‍സെടുത്ത മുരളി വിജയും 62 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 112 റണ്‍സ്. എട്ടു വീതം ബൗണ്ടറികളുള്‍പ്പെടുന്നതായിരുന്നു ഇരുവരുടെയും ഇന്നിങ്സ്. സ്കോര്‍ 154ല്‍ നില്‍ക്കെ പൂജാരയെ സാന്റ്നര്‍ മടക്കി. തുടര്‍ന്നെത്തിയത് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. 10 പന്തില്‍ രണ്ടു ബൗണ്ടറികളുള്‍പ്പെടെ ഒന്‍പത് റണ്‍സെടുത്ത കോഹ്‍ലിയെ വാഗ്നര്‍ മടക്കി. അപ്പോള്‍ സ്കോര്‍ 167. സ്കോര്‍ 185ല്‍ നില്‍ക്കെ ഇഷ് സോധിയുടെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച്‌ നല്‍കി വിജയും കൂടാരം കയറി. സ്കോര്‍ 209ല്‍ നില്‍ക്കെ 18 റണ്‍സുമായി രോഹിത് ശര്‍മയും മടങ്ങിയതോടെ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*