കാന്‍പുര്‍ ടെസ്റ്റ്; വിജയിനും പൂജാരയ്ക്കും വീണ്ടും അര്‍ധസെഞ്ചുറി

in-vpകാന്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് അപ്രതീക്ഷിത മേല്‍ക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 318നെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ് 262ന് ഓള്‍ഔട്ടായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാലു വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനുമാണ് മൂന്നാം ദിനത്തില്‍ കിവീസിന്റെ ചിറകരിഞ്ഞത്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലാണ്. ഒന്‍പത് വിക്കറ്റുകളും രണ്ടു ദിവസവും അവശേഷിക്കെ ഇന്ത്യയ്ക്ക് ആകെ 215 റണ്‍സിന്റെ ലീഡായി. തങ്ങളുടെ 500-ാം ടെസ്റ്റ് മല്‍സരമെന്ന നിലയില്‍ ചരിത്രപുസ്തകങ്ങളിലിടം നേടിയ മല്‍സരത്തില്‍ ഇതോടെ ഇന്ത്യയ്ക്ക് മേല്‍ക്കൈയായി. രണ്ടാം ഇന്നിങ്സിലും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ മുരളി വിജയ് (64), ചേതേശ്വര്‍ പൂജാര (50) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിങ്സിലും ഇരുവരും അര്‍ധസെഞ്ചുറി നേടിയിരുന്നു. 38 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 50 പന്തില്‍ എട്ടു ബൗണ്ടറികളുള്‍പ്പെടെ 38 റണ്‍സെടുത്ത രാഹുലിനെ ഇഷ് സോധി റോസ് ടെയ്ലറിന്റെ കൈകളിലെത്തിച്ചു. നാലാം ദിനത്തില്‍ എത്രയും വേഗം ലീഡ് വര്‍ധിപ്പിച്ച്‌ ന്യൂസീലന്‍ഡിനെ രണ്ടാം ഇന്നിങ്സിന് ക്ഷണിക്കാനാകും ഇന്ത്യയുെട ശ്രമം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുെട സ്പിന്‍ ആക്രമണത്തെ നേരിടുന്നതില്‍ കിവീസ് താരങ്ങള്‍ പ്രകടിപ്പിക്കുന്ന മികവനുസരിച്ചിരിക്കും മല്‍സരഫലം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*