ക്യാംപസ് ചിത്രവുമായ് ഫഹദ് ഫാസില്‍.

ffകരിയറില്‍ ആദ്യമായി ഫഹദ് ഫാസില്‍ ക്യാംപസ് ചിത്രത്തില്‍ നായകനാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രത്തിലാണ് ഫഹദ് നായകനാകുന്നത്. ബോബിസഞ്ജയ് ആണ് ചിത്രത്തിന്‍റെ  തിരക്കഥ എഴുതുന്നത്. നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിക്ക് ശേഷമാകും ഫഹദ് ചിത്രം തുടങ്ങുന്നത്.കലാലയ കാലഘട്ടത്തിന് ശേഷം നമുക്ക് നഷ്ടം തോന്നുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പ്രമേയമെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഫഹദ് ഒഴികെയുള്ള താരങ്ങളെയൊന്നും തീരുമാനമായിട്ടില്ല. ഫഹദിന്‍റെ  കഥാപാത്രം കടന്നു പോകുന്ന വ്യത്യസ്ത കാലഘട്ടങ്ങളും അത് അയാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും സിനിമയില്‍ കടന്നു വരുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*