ബിജെപി-ബിഡിജെഎസ് ബന്ധം ഉലയുന്നു!!!!!

bdjsകേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമിട്ട് കോഴിക്കോട്ട് ദേശീയ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത ബിജെപിയ്ക്ക് തിരിച്ചടി. കേന്ദ്ര നേതൃത്വത്തിന്‍റെ  അവഗണന കാരണം കേരളത്തില്‍ ബിജെപിബിഡിജെഎസ് ബന്ധം ഉലയുന്നു. ബിജെപി തങ്ങളെ പറഞ്ഞുപറ്റിച്ചുവെന്നും രാഷ്ട്രീയ സഖ്യം നഷ്ടക്കച്ചവടമായെന്നുമുള്ള വിലയിരുത്തലിലാണ് ബിഡിജെഎസ് നേതൃത്വം. ഭിന്നത സ്ഥിരീകരിച്ച്‌ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. തങ്ങള്‍ക്ക് പല വാഗ്ദാനങ്ങളും ബിജെപി നല്‍കിയിരുന്നെന്നും ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയിലെ ഗ്രൂപ്പിസമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഖ്യരൂപീകരണ കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി കേന്ദ്രനേതൃത്വം അവഗണിച്ചതില്‍ കടുത്ത അസംതൃപ്തിയിലാണ് ബിഡിജെഎസ് നേതാക്കളും പ്രവര്‍ത്തകരും. എസ്‌എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്ബുതന്നെ തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റെന്ന രഹസ്യ ധാരണയുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ രാജ്യസഭാംഗത്വവും കേന്ദ്ര ബോര്‍ഡുകളില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇതെല്ലാം വെറുംവാക്കായി. ഒന്നും നടക്കാത്തതില്‍ അണികള്‍ക്ക് മാനസികമായ ദുഃഖമുണ്ട്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാത്തതിന് കാരണം ബിജെപിയിലെ ഗ്രൂപ്പിസമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം മൈക്രോ ഫിന്‍സ് തട്ടിപ്പു കേസില്‍ പുലിവാല് പിടിച്ചിരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ കേസ് ഒതുക്കിക്കിട്ടാന്‍ എല്‍ഡിഎഫിലേക്ക് ചായാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*