പിറന്നാള്‍ ആഘോഷത്തിനായി പ്രധാനമന്ത്രി ഗുജറാത്തിലേക്ക്…..!

narendramodipti-mപ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ  66ആം  പിറന്നാള്‍ ആഘോഷത്തിനായി സ്വന്തം നാടായ ഗുജറാത്തിലെത്തും. സപ്തംബര്‍ 17നാണ് പ്രധാനമന്ത്രിയുടെ പിറന്നാള്‍. അന്നേദിവസം ഗാന്ധിനഗറിലുള്ള അമ്മയെ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം ചെലവഴിക്കുകയുമായിരിക്കുമെന്ന് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പിറന്നാള്‍ പ്രമാണിച്ച്‌ സൗത്ത് ഗുജറാത്തിലെ ആദിവാസി മേഖലയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. ആദിവാസികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാനും പദ്ധതി തയ്യാറാക്കുന്നുന്നണ്ട്. കൂടാതെ സൂറത്തിനടുത്തുള്ള നവ്സാരി ടൗണില്‍ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും. ആദിവാസികള്‍ കൂടുതല്‍ ഉള്ള മേഖലയാണിത്. ഓഗസ്ത് 30ന് ജാംനഗറില്‍ ജലവിതരണ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയിരുന്നു. താന്‍ ഗുജറാത്തില്‍ എത്തുന്നില്ലെന്ന് കര്‍ഷകരുടെയും മുഖ്യമന്ത്രിയുടെയും പരാതി ലഭിച്ചിരുന്നതായി പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നു. ജനങ്ങളുടെ പരിഭവം തീര്‍ക്കുക കൂടിയാണ് ഒരുമാസത്തിനിടയിലുള്ള രണ്ടാമത്തെ ഗുജറാത്ത് സന്ദര്‍ശനത്തിലൂടെ പ്രധാനമന്ത്രിയുടെ ഉദ്ദേശം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*