ബാറ്ററി യൂണിറ്റ് നികുതിയിളവ്: കെ.എം.മാണിയെ ചോദ്യം ചെയ്തു….!

maniiചിങ്ങവനത്തെ ബാറ്ററി യൂണിറ്റിന് ഇളവ് നല്‍കിയ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. ഉത്രാട ദിവസം കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചോദ്യം ചെയ്തത്. ഏതാണ്ട് മൂന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. വിജിലന്‍സ് കോട്ടയം യൂണിറ്റ് ഡിവൈഎസ്പി എസ്. അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. നികുതിയിളവ് നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായില്ലെന്നാണ് കെ.എം.മാണി നല്‍കിയ മൊഴി. നികുതി വകുപ്പ് സെക്രട്ടറിയുടെയും കൊമേഴ്സല്‍ ടാക്സ് കമ്മിഷണറുടെയും ശുപാര്‍ശ പ്രകാരമാണ് നികുതി ഇളവ് നല്‍കിയത്. വാറ്റ് നിയമത്തില്‍ വന്ന ഒരു പിശക് താന്‍ തിരുത്തുക മാത്രമാണ് ചെയ്തതെന്നും കെ.എം.മാണി മൊഴി നല്‍കി. നികുതി വകുപ്പിന്‍റെ  ഫയല്‍ പരിശോധിക്കുകയെന്നതാണ് ഇനി പ്രധാനപ്പെട്ട കാര്യം. ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലെഡ് ഒക്സൈഡ് (ലെഡ് പൗഡര്‍) ഉണ്ടാക്കുന്ന കുറിച്ചിയിലെ സൂപ്പര്‍ പിഗ്മെന്റ്സ് എന്ന കമ്ബനിക്ക് മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്‍കിയതുവഴി 1.66 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയതായിട്ടാണ് വിജിലന്‍സ് കോട്ടയം യൂണിറ്റ് ഡിവൈഎസ്പി എസ്. അശോക്കുമാറിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കമ്പനി ഉടമ ബെന്നി ഏബ്രഹാമിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ബെന്നിയെയും ചോദ്യം ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*