സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ വന്‍കവര്‍ച്ച

theft-1453896830അത്താണിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. 36 ലക്ഷം രൂപയുടെ സ്വര്‍ണവും നാലുലക്ഷം രൂപയും നഷ്ടപ്പെട്ടു. അത്താണിയിലെ പെര്‍മനന്റ് ബെനഫിറ്റ് ഫണ്ട് എന്ന സ്ഥാപനത്തിന്റെ സ്ട്രോങ് റൂം തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.രാവിലെ എട്ടുമണിയോടെയാണ് വിവരം പുറത്തറിഞ്ഞത്. ഓണാവധി പ്രമാണിച്ച്‌ രണ്ടുദിവസമായി സ്ഥാപനത്തിന് അവധിയായിരുന്നു. അതുകൊണ്ടു തന്നെ എന്നാണ് കവര്‍ച്ച നടന്നതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മാനേജരുടെ മുറിയുടെ ജനല്‍ പൊളിച്ചാണ് കവര്‍ച്ചക്കാര്‍ ഉള്ളില്‍ കടന്നത്. തുടര്‍ന്ന് സ്ട്രോം റൂമിന്റെ പൂട്ടുപൊളിച്ചതായും വ്യക്തമായിട്ടുണ്ട്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*