പൃഥ്വിരാജില്ല, ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രം…..!

mohanlപൃഥ്വിരാജിന്‍റെ  സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിനെ കുറിച്ചുള്ള പ്രഖ്യാപനം ആവേശത്തോടെയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെ പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്തയാണ് നടന്‍മാര്‍ എന്ന നിലയില്‍ ഇരുവരും ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ഒന്നിക്കുന്നു എന്നത്. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചിത്രത്തില്‍ നായക തുല്യ വേഷത്തില്‍ പൃഥ്വിരാജും ഉണ്ടെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഈ വാര്‍ത്തകള്‍ സംവിധായകനായ ബി ഉണ്ണകൃഷ്ണന്‍ തന്നെ നിഷേധിക്കുകയാണ്. നേരത്തേ ഇരു താരങ്ങളെയും നായകന്‍മാരാക്കി കസിന്‍സ് എന്നൊരു ചിത്രം ലാല്‍ജോസ് പ്ലാന്‍ ചെയ്തിരുന്നെങ്കിലും ചില കാരണങ്ങളാല്‍ നടക്കാതെ പോകുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*