Breaking News

അത്ലറ്റിക്കോ വിജയ വഴിയിലേക്ക്; റയലിനു വീണ്ടും സമനിലക്കുരുക്ക്!!

1096-cristiano-ronaldo-shows-off-his-flexibility-in-las-palmas-vs-real-madridസൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരത് ബെയ്ലും ഫോമിലേക്കുയരാതെപോയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങി. ലാലിഗയില്‍ സ്ഥാനക്കയറ്റം നേടിവന്ന ലസ് പല്‍മാസാണ് വമ്ബന്‍മാരെ തളച്ചത് (2-2). റയലിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. മാര്‍ക്കോ അസെന്‍സിയോ (33), കരീം ബെന്‍സമ (67) എന്നിവര്‍ റയലിനായും ടാന (38), സെര്‍ജിയോ അറൗജോ (85) എന്നിവര്‍ പല്‍മാസിനായും സ്കോര്‍ ചെയ്തു.സമനിലയില്‍ കുരുങ്ങിയെങ്കിലും റയല്‍ തന്നെയാണ് ലീഗില്‍ മുന്നില്‍. എന്നാല്‍, രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള വ്യത്യാസം കേവലം ഒരു പോയന്റായി കുറഞ്ഞു. ആറു കളിയില്‍നിന്ന് ടീമിന് 14 പോയന്റും ബാഴ്സയ്ക്ക് 13 പോയന്റുമാണുള്ളത്. ക്രിസ്റ്റ്യാനോയുടെ മോശം ഫോമാണ് റയലിന് തിരിച്ചടിയായത്. രണ്ടാം ഗോളിന് വഴിമരുന്നിട്ടെങ്കിലും പോര്‍ച്ചുഗല്‍താരം യഥാര്‍ഥകളിയുടെ നിഴലിലായിരുന്നു. 72-ാം മിനിറ്റില്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ താരത്തെ തിരിച്ചുവിളിക്കുകയും ചെയ്തു. മുന്നേറ്റത്തില്‍ അല്‍വാരോ മൊറാട്ടയ്ക്ക് പകരക്കാരനായെത്തിയാണ് ബെന്‍സമ ഗോള്‍ നേടിയത്. അതേ സമയം ഡീപോര്‍ട്ടീവോയ്ക്കെതിരെ അത്ലറ്റിക്കോ വിജയം കണ്ടു. കളി തീരാന്‍ 20 മിനിറ്റ് ബാക്കി നില്‍ക്കെ അന്റോണി ഗ്രീസ്മാന്‍റെ  ഗോളിലാണ് അത്ലറ്റിക്കോ ഡീപോര്‍ട്ടീവോയെ മറികടന്നത്.  ലീഗിലെ മറ്റൊരു മത്സരത്തില്‍ അത്ലറ്റിക് ക്ലബ്ബ് കരുത്തരായ സെവിയയെ അട്ടിമറിച്ചു (3-1). മൈക്കല്‍ സാന്‍ജോസ്, മൈക്കല്‍ ബാലന്‍സിഗ, അറിറ്റ് അഡുറിസ് എന്നിവര്‍ വിജയികളുടെ ഗോള്‍ നേടി. സെവിയയുടെ ഗോള്‍ സമീര്‍ നസ്റിയുടെ വകയായിരുന്നു. ലീഗില്‍ ആറു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയിന്റുമായി റയല്‍ തന്നെയാണ് മുന്നില്‍. ഒരു പോയിന്റ് തൊട്ടുപിറകില്‍ ബാഴ്സലോണയുണ്ട്. മൂന്നാമതുള്ള അത്ലറ്റിക്കോക്ക് 12 പോയിന്റാണുള്ളത്. ലീഗില്‍ ഏറെ മുന്നിലായിരുന്ന റയലിന് തുടര്‍ച്ചയായ രണ്ട് സമനിലകളാണ് വിനയായയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*