ഒഴിഞ്ഞുമാറണ്ട: അടല്‍ പെന്‍ഷന്‍ പദ്ധതി നിര്‍ബന്ധമാക്കുന്നു!

05f6daസര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ എന്നിവരെല്ലാം മറ്റ് പെന്‍ഷന്‍ പദ്ധതികള്‍ക്കുപുറമെ അടല്‍ പെന്‍ഷന്‍ പദ്ധതിയിലും ചേരേണ്ടിവരും. ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാണെങ്കില്‍പോലും നിര്‍ബന്ധമായും മറ്റൊരു പെന്‍ഷന്‍ പദ്ധതിയില്‍കൂടി ചേരേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ അവതരിപ്പിച്ച അടല്‍ പെന്‍ഷന്‍ യോജനയിലാണ് നിര്‍ബന്ധമായും ചേരേണ്ടിവരിക. അസംഘടിത വിഭാഗത്തിലെ തൊഴിലാളികള്‍ക്കുവേണ്ടിമാത്രമായി അവതരിപ്പിച്ച പദ്ധതിയില്‍ വേണ്ടത്ര പങ്കാളിത്തം ലഭിക്കാതായതോടെയാണ് പുതിയ നീക്കം. പദ്ധതി ജനകീയമാക്കുന്നതിന് സ്വാഭാവികമായി ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എംപ്ലോയീസ് പെന്‍ഷന്‍ സ്കീം, നാഷ്ണല്‍ പെന്‍ഷന്‍ സിസ്റ്റം എന്നിവയിലെല്ലാം അംഗമായവര്‍ അടല്‍ പെന്‍ഷന്‍ യോജനയിലും ചേരേണ്ടിവരുമെന്ന് ചുരുക്കം. എംപ്ലോയീസ് പെന്‍ഷന്‍ സ്കീമും, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടും പെന്‍ഷന്‍ കാലജീവിതത്തിന് പര്യാപ്തമല്ലെന്നാണ് സര്‍ക്കാരിന്‍റെ  വിലയിരുത്തല്‍. അടല്‍ പെന്‍ഷന്‍ യോജനകൂടി ചേരുമ്പോള്‍ പെന്‍ഷന്‍ വരുമാനം വര്‍ധിക്കുമല്ലോയെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അസംഘടിത വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്കുവേണ്ടി 2015 ജൂണിലാണ് പദ്ധകി തുടങ്ങിയത്. 2016 ആഗസ്ത് 30ലെ കണക്കുപ്രകാരം 30 ലക്ഷം പേര്‍മാത്രമാണ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. പദ്ധതിയില്‍ ചേരാന്‍ തുടക്കത്തില്‍ സ്നേഹപൂര്‍വം പ്രേരിപ്പിക്കാനും പിന്നീട് ഘട്ടംഘട്ടമായി നിര്‍ബന്ധമാക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 18 നും 40നും വയസ്സിനിടയിലുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ കഴിയുക. ചേരുന്നതിനുള്ള വയസ് പരിധി 50വരെ നീട്ടാനും സാധ്യതയുണ്ട്. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് പ്രതിമാസം ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനംചെയ്യുകയാണ് ലക്ഷ്യം. കുറഞ്ഞ പെന്‍ഷന്‍ ആയിരവും കൂടിയത് 5000ആയിരിക്കും. 5000 രൂപ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ പദ്ധതിയില്‍ ചേരുന്ന സമയത്തെ പ്രായത്തിനനുസരിച്ച്‌ 210 മുതല്‍ 1,454 രൂപവരെയാണ് 60 വയസ്സുവരെ അടയ്ക്കേണ്ടത്. 60 വയസ്സായാല്‍ നിശ്ചിത തുക പെന്‍ഷനായി നല്‍കും.  അംഗത്തിന്‍റെ  കാലശേഷം 8.5 ലക്ഷം രൂപയോളംവരുന്ന തുക പങ്കാളിക്കോ മറ്റ് അവകാശികള്‍ക്കോ കൈമാറുകയും ചെയ്യും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*