അശ്വിന്‍ വിലമതിക്കാനാകാത്ത സമ്പത്ത്: ഇന്ത്യന്‍ നായകന്‍ വിരാട് കോലി!!

x26-1474882307-6-ravichandran-ashwin-jpg-pagespeed-ic-louhjfftdj

 

 

 

ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ വിലമതിക്കാനാകാത്ത സമ്പത്താണെന്നും അശ്വിനെപ്പോലൊരു താരം ടീമിലുള്ളത് ഏതൊരു ടീമിനും കരുത്താണെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കാണ്‍പുര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരായ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അശ്വിന്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നുണ്ടെന്നും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും കോലി വ്യക്തമാക്കി. കളി ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് അവന് നന്നായി മനസ്സിലാക്കാന്‍ സാധിക്കും. ഓരോ സന്ദര്‍ഭത്തിനനുസരിച്ച്‌ ബാറ്റ് ചെയ്യാനും അശ്വിനെക്കൊണ്ട് സാധിക്കും. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരു പോലെ കളിക്കാന്‍ കഴിയുന്ന താരമാണ് അശ്വിന്‍. കോലി അശ്വിനെ പ്രശംസ കൊണ്ട് മൂടി.  ലോകത്തെ ഏതൊരു പിച്ചിലും മികച്ച നിയന്ത്രണത്തില്‍ പന്തെറിയുന്ന അശ്വിനെപോലൊരു ബൗളര്‍ തന്റെ ടീമിന്‍റെ  ഭാഗ്യമാണെന്നാണ് നായകന്‍ വിരാട് കോലിയുടെ അഭിപ്രായം. അശ്വിന്റെ ഓരോ പന്തുകളും വ്യത്യസ്ത രീതിയിലായിരിക്കും എന്നതാണ് താരത്തെ വ്യത്യസ്തമാക്കുന്നത്. ബൗളിങ്ങ് ആക്ഷനില്‍ അശ്വിന്‍ ഇടയ്ക്ക് വരുത്തുന്ന മാറ്റങ്ങളും ബാറ്റ്സ്മാന്‍മാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടെന്നും കോലി പറയുന്നു. ആദ്യ ഇന്നിങ്ങ്സില്‍ അശ്വിന്‍ നേടിയ 40 റണ്‍സ് ഇന്ത്യന്‍ സ്കോര്‍ 300 കടത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.asw കിവികളുടെ ആദ്യ ഇന്നിങ്ങ്സില്‍ 4 വിക്കറ്റുകളും അശ്വിന്‍ പിഴുതിരുന്നു. വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്സിലെ പ്രതിരോധം തകര്‍ത്തതും അശ്വിന്‍ തന്നെയാണ്. മുന്‍നിരക്കാരുടേയും വാലറ്റക്കാരുടേയും ഉള്‍പ്പടെ 6 വിക്കറ്റുകളാണ് അശ്വിന്‍ രണ്ടാം ഇന്നിങ്സില്‍ വീഴ്ത്തിയത്. കിവികളുടെ നായകന്‍ കെയ്ന്‍ വില്ല്യംസണെ രണ്ടിന്നിങ്സിലും പുറത്താക്കിയത് അശ്വിനാണ്. ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് വീഴ്ത്തിയ താരന്നെ റെക്കോര്‍ഡും കാണ്‍പുര്‍ ടെസ്റ്റില്‍ അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചു. രണ്ടാം ഇന്നിങ്സില്‍ ഓഫ്സറ്റമ്പ് പിഴുതെറിഞ്ഞ് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെ പുറത്താക്കിയാണ് അശ്വിന്‍ 200ാം വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*