ആഴ്സന്‍വെങ്ങര്‍ പീരങ്കിപ്പടയുടെ സൈന്യാധിപനായിട്ട് രണ്ട് പതിറ്റാണ്ട്.

wengertrophy-large_transpw6h6usemxf3qde5c2afdsv6_vibu5genjgrltmtwjeഇംഗ്ലീഷ് ഫുട്ബോളിന്‍റെ  കോട്ടകളിലേക്ക് പീരങ്കിപ്പടയുമായി ആഴ്സന്‍ വെങ്ങറെന്ന സര്‍വസൈന്യാധിപനിറങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് തികയുന്നു. ആഴ്സനലെന്ന ടീമിന് ഗണ്ണേഴ്സ് (പീരങ്കിപ്പട)യെന്ന വിളിപ്പേരുണ്ടെങ്കിലും അവരുടെ കളി ഇടിമുഴക്കങ്ങളുടേതല്ല, മറിച്ച്‌ തെളിമയാര്‍ന്ന സൗന്ദര്യത്തിന്റേതാണ്. അതിന്‍റെ  ക്രെഡിറ്റ് ഫ്രാന്‍സില്‍നിന്ന് ടീമിനെ കളി പഠിപ്പിക്കാനെത്തിയ വെങ്ങര്‍ക്കാണ്. 20 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ കിരീടനേട്ടങ്ങളെക്കാള്‍ ആരാധകര്‍ വിലമതിക്കുന്നത് ആഴ്സനല്‍ നല്‍കിയ കോരിത്തരിപ്പിക്കുന്ന കളിയനുഭവങ്ങളാണ്. 1996 സപ്തംബര്‍ 22-നാണ് ടീമിന്റെ ചുമതലക്കാരനായി വെങ്ങര്‍ ആഴ്സനലിലേക്കെത്തുന്നത്. അന്നുതൊട്ടിന്നോളം ഒരോ കുതിപ്പും കിതപ്പും ഈ 66-കാരന്റെ ചങ്കിലുണ്ട്. സൂപ്പര്‍താരങ്ങളെ വാങ്ങുകയല്ല മറിച്ച്‌ സൂപ്പര്‍താരങ്ങളെ സൃഷ്ടിച്ചെടുക്കലാണ് ആഴ്സനലില്‍ തന്റെ ദൗത്യമെന്ന് വെങ്ങര്‍ അന്നും ഇന്നും വിശ്വസിക്കുന്നു. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ടീം ഇതുവരെ ഓളം സൃഷ്ടിക്കാത്തതിന്റെ കാരണവുമിതാണ്. തിയറി ഹെന്റിയും ഡെന്നീസ് ബെര്‍ക്കാമ്ബും ഫെഡറിക് ലങ്ബര്‍ഗും ഉള്‍പ്പെടുന്ന പ്രമുഖര്‍ മുതല്‍ ഇക്കാലത്തെ മികച്ചതാരങ്ങളായ അലക്സിസ് സാഞ്ചസും മെസ്യൂട്ട് ഒസിലും തിയോ വാല്‍ക്കോട്ടും വരെ 20 വര്‍ഷത്തെ ആഴ്സനല്‍ ജീവിതത്തിനിടെ വെങ്ങര്‍ പരിശീലിപ്പിച്ചവരാണ്. പീരങ്കിപ്പടയുടെ ആത്മാവായ വെങ്ങര്‍ക്ക് ഏത് മാനേജരെയും കൊതിപ്പിക്കുന്ന നേട്ടങ്ങളാണ് ആഴ്സനലിന്‍റെ  പരിശീലകക്കുപ്പായത്തിലുള്ളത്.we  1227 മത്സരങ്ങളില്‍ 645 മത്സരങ്ങളില്‍ വിജയക്കൊടി നാട്ടി. 263 സമനിലകളും 219 പരാജയങ്ങളും വെങ്ങര്‍ ഏറ്റുവാങ്ങി. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളടക്കം 15 പ്രധാനകിരീടങ്ങളും എമിറേറ്റ്സിലെത്തിക്കാന്‍ സാധിച്ചു. തന്‍റെ  കൂടെ പരിശീലകരായവരും തനിക്ക് വെല്ലുവിളിയുയര്‍ത്തിയ പരിശീലകരും പലതവണ പുതിയ കൂട്ടിലെത്തിയപ്പോഴും ചിലര്‍ പരിശീലകക്കുപ്പായം അഴിച്ചപ്പോഴും വെങ്ങര്‍ എമിറേറ്റ്സില്‍ ഒരു ടീം പടുത്തുയര്‍ത്തുകയായിരുന്നു .വെങ്ങര്‍ മാനേജരായി സ്ഥാനമേറ്റത് മുതല്‍ 232 പരിശീലകരാണ് പ്രീമിയര്‍ ലീഗില്‍ വ്യത്യസ്ത ക്ലബ്ബുകളില്‍ പരിശീലിപ്പിക്കാനെത്തിയത്. ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബ്ബുകളിലെല്ലാം ഈ കാലയളവില്‍ പരിശീലകര്‍ മാറി മാറി വന്നു. ലണ്ടനില്‍ ഗണ്ണേഴ്സിന്‍റെ   ബദ്ധ വൈരികളായ ചെല്‍സിക്കും ടോട്ടന്‍ ഹാം ഹോട്സ്പറിനും 12 വീതം മാനേജര്‍മാരും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒമ്ബതും ലിവര്‍പൂളിന് ഏഴും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാലും മാനേജര്‍മാരാണ് ഈ വര്‍ഷംകൊണ്ട് മാറിയത്. മാനേജരായി ചുമതലയേറ്റതിന് രണ്ടാം വര്‍ഷംതന്നെ ആഴ്സനലിനെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിച്ചാണ് വെങ്ങര്‍ തന്റെ ആദ്യ നേട്ടമാഘോഷിച്ചത്. പിന്നീട് 2002-ലും 2004-ലും പ്രീമിയര്‍ ലീഗ് നേടി. 2004 ല്‍ നേടിയ പ്രീമിയര്‍ ലീഗിന് ഇരട്ടിമധുരമായിരുന്നു. അന്ന് വെങ്ങറിന്‍റെ  ടീം ഒരൊറ്റമത്സരത്തില്‍പ്പോലും പരാജയമറിഞ്ഞിരുന്നില്ല. ആറു വീതം എഫ്.എ. കപ്പ് കിരീടവും കമ്യൂണിറ്റി ഷീല്‍ഡുമാണ് തന്‍റെ  റെക്കോഡ് ബുക്കില്‍ ചേര്‍ത്തത്.arsene-and-henry 2004-ല്‍ പ്രീമിയര്‍ ലീഗ് കിരീടം ഗണ്ണേഴ്സിന്റെ ഷോകേസിലെത്തിയതിനുശേഷം 12 വര്‍ഷമായുള്ള കാത്തിരിപ്പ് വെങ്ങറുടെ 20-ാം വര്‍ഷത്തില്‍ അവസാനിക്കുമെന്നാണ് ആരാധകരുടെയും മാനേജ്മെന്റിന്റെയും വിശ്വാസം. ഒപ്പം ഇതുവരെ കിട്ടാത്ത ചാമ്ബ്യന്‍സ് ലീഗിലെ കിരീടജയവും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*