Breaking News

വലിയ സുരക്ഷാ വീഴ്ചയാണ് ഭീകരാക്രമണത്തിനു കാരണം; എ കെ ആന്റണി

ak-antonyവടക്കന്‍ കശ്മീരിലെ ഉറി സെക്ടറില്‍ സൈനിക താവളത്തിനു നേരേയുണ്ടായ ഭീകരാക്രമണം വലിയ സുരക്ഷാ വീഴ്ചയെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്കു പരിക്കേറ്റു. പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഇനിയും പാഠം പഠിച്ചില്ല. ഭീകരരെ നേരിടാന്‍ സൈന്യത്തിനു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. ശക്തമായ സൈനിക നീക്കത്തിലൂടെ മാത്രമേ ഭീകരരെ നേരിടാന്‍ സാധിക്കുകയുള്ളൂവെന്നും ആന്റണി വ്യക്തമാക്കി.  നിയന്ത്രണരേഖയ്ക്കടുത്തുള്ള ഡോഗ്ര 10 റെജിമെന്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ബേസിനു നേരേ പട്ടാളവേഷത്തിലെത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയത്. മൂന്നു മണിക്കൂര്‍ നീണ്ടനിന്ന പോരാട്ടത്തില്‍ സൈന്യം നാലു ഭീകരരെയും വധിച്ചു. സമീപകാലത്ത് സൈനിക കേന്ദ്രത്തിനു നേരേയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*