Breaking News

യാത്രക്കാരുടെ പ്രീതി പിടിച്ചുപറ്റാന്‍ എയര്‍ ഇന്ത്യ എത്തി……!

air-india-air-hostessയാത്രക്കാരുടെ ഇടയില്‍ നിന്നുള്ള ചീത്തപേര് മാറ്റി മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ നല്‍കി യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതിന്‍റെ  ഭാഗമായി മറ്റു ബജറ്റ് വിമാനക്കമ്പനികളുടെ മുന്നേറ്റത്തിനു തടയിടാനെന്നോണം വിവിധ പരസ്യപ്രചാരണമാണ് എയര്‍ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്ന അഡ്വര്‍ടൈസിംഗ് പാനലില്‍ ശനിയാഴ്ച മുതല്‍ പ്രത്യേക പരസ്യവാചകം പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ ആഭ്യന്തര യാത്രാരംഗത്തിന്‍റെ  40 ശതമാനവും കൈയാളുന്നത് ഇന്‍ഡിഗോയാണ്. 14.8 ശതമാനമാണ് എയര്‍ ഇന്ത്യക്കുള്ളത്. ഈ സാഹചര്യത്തില്‍ മുംബൈ വിമാനത്താവളത്തിലെ ഇന്‍ഡിഗോയുടെ ചെക്ക് ഇന്‍ കൗണ്ടറിനു സമീപം അടുത്ത തവണ എയര്‍ ഇന്ത്യയോടൊപ്പം പറക്കൂ, വ്യത്യാസം അനുഭവിച്ചറിയൂ എന്ന പരസ്യവാചകമാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. അധിക യാത്രാസൗകര്യങ്ങള്‍ നല്‍കി യാത്രക്കാരുടെ പ്രീതി പിടിച്ചുപറ്റാനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ അശ്വനി ലോഹാനി അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*