Breaking News

60ലധികം യാത്രക്കാരുമായി ബസ് കുളത്തിലേക്ക് മറിഞ്ഞു.

biharബിഹാറിലെ മധുബാനിയില്‍ 60ലധികം യാത്രക്കാരുമായി ബസ് റോഡരികിലുള്ള കുളത്തിലേക്കു മറിഞ്ഞു. നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടുത പേര്‍ മരിച്ചതായാണ് സൂചന. ജില്ലാ ആസ്ഥാനത്തുനിന്നും 50 കിലോമീറ്റര്‍ അകലെയുള്ള മധുബാനിയിലെ ബസൈത ചൗക്കിലാണ് സംഭവം. സംഭവ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്ന് ഡിസിപി ബെനിപതി നിര്‍മല കുമാരി പറഞ്ഞു. അപകടത്തില്‍പ്പെട്ട ബസില്‍നിന്ന് ചിലരെങ്കിലും നീന്തി രക്ഷപെട്ടിരിക്കാമെന്നാണ് പ്രതീക്ഷ. മധുബാനിയില്‍നിന്നും സിതാമാര്‍ഹിയിലേക്കു പോകുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അപകട കാരണമെന്താണെന്ന് അന്വേഷിക്കുകയാണ്. ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*