ഒരു ജിബിക്ക് 9 ജിബി ഫ്രീയുമായ്‌ വോഡഫോണ്‍……!

vodafone-621x414ഒരു ജിബി ഡാറ്റാ നിരക്കില്‍ 10 ജിബി നല്‍കുന്നതാണ് വോഡഫോണിന്‍റെ  പുതിയ ഓഫര്‍. എന്നാല്‍ 4ജി സമാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫറിന്‍റെ  ആനുകൂല്യം ലഭ്യമാകുക. ഒരു ജിബിയും അതിനു മുകളിലുമുള്ള ഡാറ്റാപ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് 9 ജിബി ഡാറ്റകൂടി ലഭ്യമാകുക. ഒരു ജിബി ഡാറ്റക്ക് നിലവില്‍ 250 രൂപയാണ്. ഡിസംബര്‍ 31 വരെയാണ് ഓഫറിന്‍റെ  കാലാവധി. ഡല്‍ഹി,മുംബൈ,കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ എല്ലാ സമയത്തും 9 ജിബി ഓഫര്‍ ലഭ്യമാകും. അതേ സമയം യുപി,ഹരിയാന,കര്‍ണാടക,ഗുജറാത്ത്,പശ്ചിമബംഗാള്‍, കേരള, തമിഴ്നാട്,മഹാരാഷ്ട്ര,ഗോവ,അസം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 മണിവരെ മാത്രമെ ലഭ്യമാകൂ.  എയര്‍ടെലും ബിഎസ്‌എന്‍എല്ലും ജിയോയുടെ സാന്നിധ്യത്തെ തുടര്‍ന്ന് നേരത്തെ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു. ആജീവനാന്തം സൗജന്യ കോളിങും ഈ വര്‍ഷാവസാനം വരെ പരിധിയില്ലാത്ത ഡാറ്റ സൗജന്യമായും നല്‍കിയാണ് ജിയോ മാര്‍ക്കറ്റില്‍ അവതരിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*