150 മില്ല്യന്‍ ഡോളര്‍ ഉണ്ടോ? എങ്കില്‍ ചന്ദ്രനിലേക്ക് യാത്ര പോകാം!!!!

soyuzവോസ്തോക്ക്, വോസ്ഖോദ് എന്നീ പദ്ധതികള്‍ക്കു ശേഷമുള്ള സോവിയറ്റ് യൂണിയന്‍റെ  മൂന്നാമത്തെ ബഹിരാകാശ യാത്രാപദ്ധതിയാണ് സോയൂസ്. ഇതില്‍ സോയൂസ് റോക്കറ്റും സോയൂസ് ബഹിരാകാശ പേടകവും ഉണ്ട്. റഷ്യന്‍ ഫെഡറല്‍ ബഹിരാകാശ ഏജന്‍സിയാണ് ഇപ്പോള്‍ സോയൂസ് പര്യവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പുതിയ അപ്ഗ്രേഡ് ചെയ്ത സോയൂസ് വാഹനത്തില്‍ ചന്ദ്രനിലേക്ക് പറക്കുന്നത് എട്ടു ബഹിരാകാശ സഞ്ചാരികളാണ്. റഷ്യയിലെ എസ്.പി. കൊറോല്യവ് റോക്കറ്റ് ആന്‍ഡ് സ്പേസ് കോര്‍പ്പറേഷന്‍ എനര്‍ജിയയാണ് പുതിയ ചാന്ദ്രപര്യവേക്ഷണത്തിനൊരുങ്ങുന്നത്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പേസ് അഡ്വഞ്ചേഴ്സ് സ്പേസ് ടൂറിസം കമ്പനിയുമായി സംയുക്തമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് എനര്‍ജിയ ജനറല്‍ ഡയറക്ടര്‍ വ്ലാദിമിര്‍ സോലന്‍സേവ് പറഞ്ഞു. ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറോണ്‍ ആയിരുന്നു ഇത്തരമൊരു യാത്രയ്ക്ക് താല്പര്യം കാണിച്ച ആദ്യവ്യക്തി. ഇത്തവണ ചന്ദ്രനില്‍ പോകുന്നവരില്‍ ഒരു ജപ്പാന്‍ കുടുംബവുമുണ്ട്. 150 മില്ല്യന്‍ ഡോളര്‍ ആണ് ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് ഒരാള്‍ നല്‍കേണ്ട ടിക്കറ്റ് തുക. തുക എത്രയായാലും ചന്ദ്രനില്‍ പോയാല്‍ മതി എന്ന നിലപാടിലാണ് സഞ്ചാരികളെന്ന് ഇവിടെ ഇടതടവില്ലാതെ എത്തുന്ന അന്വേഷണങ്ങളില്‍ നിന്നും വ്യക്തം. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ സോവിയറ്റ് യൂണിയന്‍ 1960 കളില്‍ ആരംഭിച്ച പദ്ധതിയായിരുന്നു സോയൂസ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബഹിരാകാശ വാഹനമായി മാറിയ സോയൂസ് പിന്നീട് സല്യൂട്ട്, മിര്‍ ബഹിരാകാശ കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികളെ എത്തിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ എത്തിക്കാനാണ് ഇപ്പോള്‍ ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*