135 മെഗാ ബൈറ്റ്സ് പെര്‍ സെക്കന്‍ഡ് വേഗവുമായി എയര്‍ടെല്‍

airtel4g

 

 

 

 

 

 

 

രാജ്യത്തെ ടെലികോം മേഖലയിലെ മല്‍സരം ശക്തമായിക്കൊണ്ടിരിക്കുകയാണ്.  മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വന്‍ പ്രഖ്യാപനങ്ങളുമായി രംഗത്ത്വന്നതോടെ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ കമ്പനികള്‍ വന്‍ ഓഫറുകളാണ്പ്ര ഖ്യാപിച്ചിരിക്കുന്നത്.റിലയന്‍സ് ജിയോയുടെ വാഗ്ദാനങ്ങള്‍ എന്തുവിലകൊടുത്തും നേരിടാനൊരുങ്ങുകയാണ് എയര്‍ടെല്‍. ഇതിന്‍റെ  ഭാഗമായി രാജ്യത്ത് എല്ലായിടത്തും അതിവേഗ 4ജി സേവനം ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് എയര്‍ടെല്‍ അധികൃതര്‍ അറിയിച്ചു കഴിഞ്ഞു.  കഴിഞ്ഞ ദിവസം മുംബൈയില്‍ 135 mbps വേഗമുള്ള  4ജി  സേവനം കൊണ്ടുവന്നിരുന്നു. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വേഗമുള്ള 4ജി സേവനമാണിത്. കരിയര്‍ അഗ്രഗേഷന്‍ എന്ന പുതിയ പദ്ധതിയിലൂടെ എല്ലായിടത്തും വേഗമേറിയ ഡേറ്റാ സേവനമാണ് ജിയോ നല്‍കുന്നത്. ഈ പദ്ധതിയെ നേരിടാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നത്. മുംബൈയ്ക്ക് കേരളത്തിലും അതിവേഗ 4ജി എയര്‍ടെല്‍ ആദ്യഘട്ടത്തില്‍ പരീക്ഷിച്ച്‌ വിജയിച്ചതാണ്.നിലവില്‍ ജിയോയുടെ 4ജി വേഗം 50-90 mbps വരെയാണ്. ഈ വേഗം മിക്ക സ്ഥലങ്ങളിലും ലഭ്യമല്ലെങ്കിലും മറ്റു സേവനങ്ങളെ അപേക്ഷിച്ച്‌ മികച്ച സ്പീഡാണ് ജിയോ നല്‍കുന്നത്. നിലവിലെ 4ജി വേഗതയേക്കാള്‍ 40-60 ശതമാനം ഉയര്‍ത്താനാണ് എയര്‍ടെല്‍ പദ്ധതി.  ഉപഭോക്താക്കള്‍ക്ക് താരീഫ് നിരക്കിനേക്കാള്‍ പ്രധാനം സ്ഥിരതയുള്ള, വേഗതയുളള ഡേറ്റാ കൈമാറ്റമാണ്. വിപണിയിലെ ശക്തമായ മല്‍സരത്തെ തുടര്‍ന്ന് എയര്‍ടെല്‍ നിരക്കുകള്‍ 80 ശതമാനം വരെ കുറച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*