പത്തു രൂപ നാണയം; വാങ്ങിയില്ലെങ്കില്‍ രാജ്യദ്രോഹകുറ്റം!!!!

10-rupiപത്തു രൂപ നാണയം കൈപ്പറ്റാന്‍ മടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത്തരക്കാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുമെന്ന് പിലിഭിത്ത് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. പത്തു രൂപ നാണയത്തിനെതിരെ വാട്സ്‌അപില്‍ അപവാദ പ്രചരണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പത്തു രൂപ നാണയം രാജ്യം പുറത്തിറക്കുന്ന കറന്‍സിയാണ്. അത് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത് ഐപിസി സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹുകറ്റമാണെന്നും കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2010ലാണ് പത്ത് രൂപ നാണയം വിപണിയില്‍ ഇറക്കിയത്. എന്നാല്‍ യു.പി, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ ഒട്ടുമിക്ക കടകളിലും പെട്ടിക്കടകളിലും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഈ നാണയം സ്വീകരിക്കാന്‍ മടിക്കുകയാണ്. നാണയം യഥാര്‍ത്ഥമല്ല എന്ന പ്രചാരണമാണ് ഇതിനു പിന്നില്‍. ഈ നാണയത്തിന് മൂല്യമുള്ളതാണെന്നും സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ആര്‍.ബി.ഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*