Breaking News

Monthly Archives: September 2016

മുഹറം പ്രമാണിച്ച്‌ ദുബായിലെ പോസ്റ്റോഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു!

മുഹറം പ്രമാണിച്ച്‌ രാജ്യത്തെ മുഴുവന്‍ പോസ്റ്റോഫീസുകള്‍ക്കും മുഹറം ഒന്നിന് അവധിയായിരിക്കുമെന്ന് എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിക്കുന്നു. എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റോഫീസ്, അബുദാബിയിലെ ദാസ് പോസ്റ്റോഫീസും തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Read More »

രണ്ടാം ടെസ്റ്റ്: കിവീസ് തിരിച്ചടിക്കുന്നു!

ആദ്യമൊന്ന് പതറി, പിന്നെ ഒരു സെഞ്ച്വറി കൂട്ടുകെട്ടില്‍ തിരിച്ചുവന്നു. ഒടുക്കം വീണ്ടും തിരിച്ചടി നേരിട്ട് ഇന്ത്യ. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തുനില്‍ക്കുകയാണ് ആതിഥേയര്‍. പതിനാലാം റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 46 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഇന്ത്യയെ ഇടയ്ക്ക് കരകയറ്റിയത് ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ചേര്‍ന്നാണ്. ശിഖര്‍ ധവാന്‍ (10 പന്തില്‍ നിന്ന് ഒരു റണ്‍), മുരളി വിജയ് (29 പന്തില്‍ നിന്ന് ...

Read More »

പാകിസ്ഥാനെ വിടാതെ പിന്തുടര്‍ന്ന്‍ ഇന്ത്യന്‍ ആക്രമണങ്ങള്‍!

കളത്തിനു പുറത്ത് ഇന്ത്യ-പാക് പോരാട്ടം നടക്കുമ്പോള്‍ ഹോക്കി മൈതാനത്ത് കണക്കുതീര്‍ത്ത് ഇന്ത്യന്‍ യുവനിര. അണ്ടര്‍ 18 ഏഷ്യാകപ്പ് ഹോക്കിയില്‍ പാകിസ്താനെ (3-1) തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ശിവം ആനന്ദും ദില്‍പ്രീത് സിങ്ങും നിലം സഞ്ജീപും ഇന്ത്യക്കായി ഗോള്‍ സ്കോര്‍ ചെയ്തപ്പോള്‍ അംജത് അലിഖാന്‍റെ  വകയായിരുന്നു പാകിസ്താന്‍റെ  ആശ്വാസഗോള്‍. ഏഴാം മിനിറ്റില്‍ ശിവം ആനന്ദിലൂടെ ഇന്ത്യ മുന്നിലെത്തി. ഗോളിനുശേഷം കളിയുടെ നിയന്ത്രണം ഇന്ത്യന്‍ താരങ്ങളുടെ വരുതിയിലായിരുന്നു. 32-ാം മിനിറ്റില്‍ ഇന്ത്യ വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ ദില്‍പ്രീത് സിങ്ങിന്റെ വകയായിരുന്നു ഗോള്‍. രണ്ടു ഗോളടിച്ചശേഷവും ഇന്ത്യന്‍ യുവനിര പ്രതിരോധത്തിലൂന്നാതെ ...

Read More »

ആദ്യ ഭിന്നശേഷി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രം ഇനി ഫോര്‍ട്ട് കൊച്ചിയില്‍!

യാത്രകള്‍ കൂടുതല്‍ ആനന്ദിപ്പിക്കുന്നത് ശാരീരിക ശേഷികളില്‍ പരിമിതികള്‍ അനുഭവിക്കുന്നവരെയാണെന്ന തിരിച്ചറിവോടെ കേരള ടൂറിസം പുതിയൊരു ചുവട് വയ്ക്കുന്നു. ഇത്തവണ ലോക ടൂറിസം ദിനത്തില്‍ ‘ടൂറിസം എല്ലാവര്‍ക്കും’ എന്ന പദ്ധതിയുമായിട്ടാണ് കേരള ടൂറിസം മുന്നോട്ട് വന്നിരിക്കുന്നത്.കേരളത്തിലെ ആദ്യ ഭിന്നശേഷി യാത്രിക സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാകാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് ഫോര്‍ട്ട് കൊച്ചിയില്‍.  കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും വാഹന സൗകര്യത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കുന്ന വിധത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വാഹനസൗകര്യം നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. വൈകല്യമുള്ളവര്‍ക്ക് ടോയ്ലെറ്റ് സൗകര്യം പ്രത്യേക നടപ്പാത, ...

Read More »

ഒരു ദിവസം മൂന്ന് ബലാത്സംഗം; പ്രതിയ്ക്ക് കിട്ടിയതോ?

ഒരു ദിവസത്തില്‍ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതിയെ ജീവപര്യന്തം തടവിന് കോടതി വിധിച്ചു. യുകെയിലെ നോര്‍വിച്ച്‌ക്കാരനായ ക്രിസ്റ്റോ ലോവറി(40)യാണ് കേസിലെ പ്രതി. കുറ്റം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വീട്ടിലേക്ക് ക്ഷണിച്ച്‌ വരുത്തിയ യുവതിയെയാണ് ആദ്യം ഇയാള്‍ പീഡിപ്പിച്ചത്. സെക്സിന് നിരസിച്ചപ്പോള്‍ കത്രിക വച്ച്‌ കണ്ണ് കുത്തിപ്പൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത് എന്ന് പറയുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ യുവതിയെ പോകാന്‍ അനുവദിക്കുകയും ചെയ്തു. ആദ്യ പീഡനത്തിന് ശേഷം വീട്ടില്‍ നിന്നും ബൈക്കില്‍ യാത്ര ചെയ്യുന്ന വഴിയില്‍ 16 കാരിയെ തടഞ്ഞു നിര്‍ത്തിയായിരുന്നു ...

Read More »

സാര്‍ക് സമ്മേളനത്തില്‍ ഇനി ശ്രീലങ്കയും ഉണ്ടാകില്ല!

ഇസ്‍ലാമാബാദില്‍ നടക്കേണ്ട സാര്‍ക് ഉച്ചകോടിയില്‍നിന്ന് ശ്രീലങ്കയും പിന്മാറി. ഇതോടെ ഉച്ചകോടിയില്‍നിന്ന് പിന്മാറുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും പിന്മാറിയിരുന്നു.  ഇസ്‍ലാമാബാദിലെ നിലവിലെ സ്ഥിതി സമ്മേളനം നടത്താന്‍ അനുയോജ്യമല്ല. പ്രാദേശിക സഹകരണത്തോടൊപ്പം സമാധാനവും സുരക്ഷയും ഉറപ്പുവരുത്തിയാല്‍ മാത്രമേ സമ്മേളനത്തിന്റെ പ്രയോജനം ദക്ഷണേഷ്യയിലെ ജനങ്ങള്‍ക്ക് ലഭിക്കൂ. സാര്‍ക്കിന്റെ സ്ഥാപക അംഗമെന്ന നിലയ്ക്ക് പ്രദേശിക സഹകരണത്തിലാണ് ശ്രീലങ്ക വിശ്വസിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയ്ക്കു പിന്നാലെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നിവയും പിന്മാറിയതോടെ നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കേണ്ട ...

Read More »

മോഹന്‍ലാലിനൊപ്പം അഭിനയിക്കാനില്ലെന്ന് റാണ ദഗുപതി പറയാന്‍ കാരണം?

മലയാളക്കരയുടെ  സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച്‌ ബാഹുബലി ഫെയിം റാണ ദഗുപതി. മോഹന്‍ലാലും താനും ഒരുമിക്കുന്നെന്നു പറഞ്ഞു പുറത്തുവന്ന വാര്‍ത്തകള്‍ എല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ അഭിനയിക്കുന്നില്ലെന്നും റാണ പറഞ്ഞു. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് റാണ ദഗുപതി. ലാല്‍ സാറുമൊത്ത് അഭിനയിക്കുക എന്നത് തനിക്കൊരു ബഹുമതിയാണ്. എന്നാല്‍ ഇപ്പോഴില്ലെന്നും റാണ ദഗുപതി കൂട്ടിച്ചേര്‍ത്തു. അതേസമയം 1971 ബിയോണ്ട് ബോര്‍ഡേഴ്സില്‍ അഭിനയിക്കാന്‍ ദഗുപതിയെ സമീപിച്ചിരുന്നതായി മേജര്‍ രവി സ്ഥിരീകരിച്ചു. ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ച്‌ താന്‍ ദഗുപതിയെ സമീപിച്ചിരുന്നു. പക്ഷേ ഡിസംബര്‍ വരെ ദഗുപതിക്ക് ഡേറ്റുണ്ടായിരുന്നില്ല. ...

Read More »

കൊച്ചിയില്‍ നാളെ മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം കര്‍ശനമാക്കുന്നു!

കൊച്ചിയില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം കര്‍ശനമാക്കി. 50 മൈക്ക്രോണില്‍ താഴെയുള്ള പ്ലാസ്റ്റികുകള്‍ പൂര്‍ണമായും നിരോധിച്ചതായി നഗരസഭ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും നഗരസഭ അറിയിച്ചു.  നിരോധിത ബാഗുകളില്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും നഗരസഭ മുന്നറിയിപ്പ് നല്‍കി. മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 2,500 രൂപ മുതല്‍ സ്പോട്ട് ഫൈന്‍ ഏര്‍പ്പെടുത്താനും നഗരസഭ തീരുമാനിച്ചു.

Read More »

ആപ്പിളിനെ തകര്‍ത്ത് രണ്ടാമതെത്തി; ഇനി എതിരാളി മുന്നിലുള്ള സാംസങ് മാത്രം!

ഓപ്പോയ്ക്ക് മുന്‍പില്‍ ഇനി സാംസങ് മാത്രം.ആപ്പിളിനേയും പിന്നിലാക്കി ഒപ്പോ ഇന്ത്യന്‍ വിപണി കീഴടക്കുന്നു. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ കുതിച്ചു ചാട്ടം നടത്തിയതായി ജര്‍മ്മനി കേന്ദ്രീകരിച്ചുള്ള വിപണി ഗവേഷണ ഏജന്‍സി ജിഎഫ്കെ. ആപ്പിളിനെ പിന്തള്ളി ഇന്ത്യയിലെ രണ്ടാം നമ്പര്‍ ബ്രാന്‍ഡായി മാറാന്‍ ഒപ്പോയ്ക്ക് കഴിഞ്ഞു.കഴിഞ്ഞ മാസമാണ് ഓപ്പോ ആപ്പിളിനെ പിന്നിലാക്കി മാര്‍ക്കറ്റില്‍ രണ്ടാമനായത്. മുന്‍ മാസത്തെ അപേക്ഷിച്ച്‌ 16% വളര്‍ച്ചയാണ് ഒപ്പോയുണ്ടാക്കിയതെന്നും ജര്‍മ്മന്‍ ഏജന്‍സി പറയുന്നു. ഇന്ത്യയെ പ്രധാന വിപണിയായി കണ്ടാണ് ഒപ്പോയെ ചൈനീസ് മൊബൈല്‍ കമ്പനി വിപണിയില്‍ ...

Read More »

ഇരുചക്ര വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഹോണ്ട!

തുടര്‍ച്ചയായ എട്ടാം മാസവും രാജ്യത്തെ ഇരുചക്ര വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഹോണ്ടയുടെ ഗിയര്‍ലെസ് സ്കൂട്ടര്‍ ആക്ടീവ. വിപണിയിലെ ശക്തനായ എതിരാളി ഹീറോ മോട്ടോകോര്‍പ്പിന്‍റെ  സ്പ്ലെന്‍ഡറിനെ പിന്തള്ളിയാണ് ഇത്തവണയും ആക്ടീവ ഒന്നാം സ്ഥാനത്തെത്തിയത്. ആഗസ്ത് മാസത്തില്‍ 2,80,790 യൂണിറ്റ് ആക്ടീവ മോഡലാണ് ഹോണ്ട വിറ്റഴിച്ചത്. ഇതേ കാലയളവില്‍ 2,29,061 സ്പ്ലെന്‍ഡര്‍ യൂണിറ്റുകള്‍ വിറ്റഴിക്കാനെ ഹീറോ മോട്ടോര്‍കോര്‍പ്പിന് സാധിച്ചുള്ളു. കഴിഞ്ഞ വര്‍ഷം ആഗസ്തിനെ അപേക്ഷിച്ച്‌ 29 ശതമാനത്തിന്റെ അധിക വളര്‍ച്ചയാണ് ഇതോടെ ഹോണ്ട സ്വന്തമാക്കിയത്. കഴിഞ്ഞ ജനവരിയെക്കാളും 26.32 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇരുചക്ര വിപണിയില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. ...

Read More »