വിന്‍ഡീസിന് പരമ്പര

465346138ഇന്ത്യ- വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി 20 മത്സരം മഴ മൂലം ഉപേക്ഷിച്ചു. വിന്‍ഡീസ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം പിന്‍ന്തുടര്‍ന്ന ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സ് എടത്തു നില്‍ക്കെയാണ് മഴ കളി മുടക്കിയത്. ആദ്യ മത്സരത്തില്‍ വിജയിച്ച വെസ്റ്റിന്‍ഡീസ് രണ്ട് മത്സരങ്ങളുടെ പരമ്പര  സ്വന്തമാക്കി. സ്കോര്‍: വിന്‍ഡീസ് 19.4 ഓവറില്‍ 143 ന് പുറത്ത്; ഇന്ത്യ 2 ഓവറില്‍ വിക്കറ്റ് പോകാതെ 15. അഞ്ച് ഓവര്‍ കളിച്ചാല്‍ മാത്രനേ ട്വിന്റി 20 മത്സരം അംഗീകൃത മത്സരമായി കണക്കാക്കുകയുള്ളൂ. എന്നാല്‍ ഇന്ത്യക്ക് രണ്ട് ഓവറുകള്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. മൂന്ന് ഓവറുകള്‍ കൂടി കൂടി കളിക്കുകയും 12 റണ്‍സ് കൂടി എടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യക്ക് വിജയം സ്വന്തമാക്കാമായിരുന്നു. ഉപഗ്രഹ പ്രശ്നം മൂലം 40 മിനിട്ട് വൈകി കളി തുടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി.  തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബൗളിങിലൂടെ ഇന്ത്യ വിന്‍ഡീസ് ടീമിനെ ആദ്യ ഘട്ടത്തില്‍ പ്രതിരോധത്തിലാക്കി. അമിത് മിശ്ര മൂന്ന് വിക്കറ്റുകള്‍ നേടി. മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റുകളും ഭുവനേശ്വര്‍ ഒരു വിക്കറ്റും നേടി. 43 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. സിമണ്‍സ് (19), പൊള്ളാര്‍ഡ്(13), റസല്‍ (13), ബെര്‍ത്ത്വെയ്റ്റ് (18) എന്നിങ്ങനെയുമാണ് റണ്‍സുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*