തീവണ്ടി അപകടത്തിനു കാരണം ഉദ്യോഗസ്ഥരുടെഅനാസ്ഥ; ഒരാളെ സസ്പെന്റു ചെയ്തു.

karukuttyകറുകുറ്റി തീവണ്ടി അപകടത്തിനു കാരണം റെയ്ല്‍വേ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരു റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തകരാറിലായ പാളം വേണ്ടവിധത്തില്‍ അറ്റകുപ്പണി നടത്താത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് സൂചന. റെയില്‍വെയുടെ ഒ.എം.സി മെഷീന്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ പാളത്തിന് വിള്ളല്‍ കണ്ടെത്തിയിരുന്നു. വിള്ളലുള്ള ഭാഗം മുറിച്ചു മാറ്റി വെല്‍ഡ് ചെയ്തു പിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതിനു പകരം രണ്ടു വശങ്ങളിലും സ്റ്റീല്‍ പ്ലേറ്റ് ഇട്ട് നട്ടും ബോള്‍ട്ടും ഉപയോഗിച്ച്‌ മുറുക്കുക മാത്രമാണ് ചെയ്തത്. തീവണ്ടി കടന്നുപോയപ്പോള്‍ വിള്ളല്‍ വലുതാകുകയും പാളം പൊട്ടിമാറുകയും ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പെര്‍മനന്റ്  വേ ഇന്‍സ്പെക്ടറെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച്‌  വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*