അപകടകാരികളായ നായ്ക്കളെ കൊല്ലും: കെ.ടി.ജലീൽ

kt jallelഅപകടകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കുമെന്ന്  മന്ത്രി കെ.ടി.ജലീൽ. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിൽ തെറ്റില്ലെന്നും, മനുഷ്യജീവന്റെ പ്രാധാന്യമാണ് കണക്കിലെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനാവശ്യമായ നടപടികൾ അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധയായ വീട്ടമ്മ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിക്കൊരുങ്ങുന്നത്.തെരുവു നായ്ക്കളെ നിയന്ത്രിയ്ക്കുന്നത് ഫലപ്രദമല്ലാതെ വന്ന സാഹചര്യത്തിൽ തലസ്ഥാനനഗരിയിൽ എവിടെ നോക്കിയാലും തെരുവുനായ്ക്കൾ കൂട്ടം ചേർന്നു നടക്കുന്ന കാഴ്ചയാണ്. നഗരത്തിലെ മാലിന്യനിക്ഷേപം കൂടി വർദ്ധിച്ചതോടെ അക്രമവാസനയുള്ള നായ്ക്കൂട്ടം തെരുവുകൾ കീഴടക്കിയിരിക്കുകയാണ്. പ്രത്യേകിച്ചു പുലർച്ചയും, രാത്രികാലങ്ങളിലും റോഡിലൂടെ നടക്കുക അത്യന്തം അപകടകരമായ സാഹചര്യവും നിലവിലുണ്ട്മൃഗസ്നേഹികളെന്നവകാശപ്പെടുന്നവരുടെ വാദങ്ങൾ സമൂഹത്തിന്റെ നന്മയും സുരക്ഷിതത്വവും ലക്ഷ്യം വച്ചുള്ളതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവർ യഥാർഥ മൃഗസ്നേഹികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*