സിന്ധുവിന്‍റെ വിജയത്തിനായ്…….

sindhi

 

 

 

 

 

ഒളിമ്പിക്സ് വേദിയിൽ രാജ്യത്തിന്റെ അഭിമാന പോരാട്ടത്തിനിറങ്ങുന്ന പിവി സിന്ധുവിന്‌ വിജയം നേടാൻ പ്രാർത്ഥനകളുമായി ഒരുകൂട്ടം വിദ്യാർത്ഥികൾ. ഡൽഹിയിലെ വേദിക് ശിക്ഷാ കേന്ദ്രത്തിലെ വിദ്യാർത്ഥികളും ഒരുകൂട്ടം സന്നദ്ധ പ്രവർത്തകരുമാണ്‌ ഹോമം നടത്തി പ്രാർത്ഥനകളുമായി സിന്ധുവിന്റെ സ്വർണത്തിളക്കത്തിനായി കാത്തിരിക്കുന്നത്.ഒരു രാജ്യം മുഴുവൻ ആ ചരിത്ര നിമിഷത്തിനായി കാത്തിരിക്കുന്നത്. റിയോയിലെ ഒളിമ്പിക്സ് വേദിയിൽ സ്വർണത്തിളക്കത്തിൽ ദേശീയ ഗാനം മുഴങ്ങുന്ന ചരിത്ര നിമിഷത്തിനായി. പി വി സിന്ധു വിന്റെ ഫൈനൽ പ്രകടനത്തിലൂടെ മെഡൽ പട്ടികയിൽ പൊൻ ചുവട് വയ്ക്കാൻ ഡൽഹിയിലെ ഒരുകൂട്ടം വിദ്യാർത്ഥികളും സന്നദ്ധ സേവന പ്രവർത്തകരും പ്രാർത്ഥനകളുമായി ഒത്തു കൂടി. ഡ‍ൽഹിയിലെ ആര്യസമാച് ക്ഷേത്രത്തിലാണ്‌ ഹോമം നടത്തി സിന്ധുവിന്റെ വിജയത്തിനായി പ്രാർത്ഥിച്ചത്. സിന്ധു രാജ്യത്തിന്റെ അഭിമാനമാണെന്നും സ്വർണമെഡൽ തന്നെ നേടുമെന്നും പ്രാർത്ഥനയിൽ പങ്കെടുത്തവർ പ്രതീക്ഷയർപ്പിക്കുന്നു.ഭരണകൂടം സ്ത്രീകൾക്ക് നല്കുന്ന പിന്തുണയാണ്‌ റിയോയിൽ പെൺകരുത്തിൽ മെഡൽ നേട്ടത്തിന്‌ വഴിയൊരുക്കിയതെന്നഅ ഇവർ ഉറച്ചു വിശ്വസിക്കുന്നു.ഒളിമ്പിക്സ് ബാഡ്മിന്റൺ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന പുതിയ ചരിത്രം കുറിച്ചു കഴിഞ്ഞു സിന്ധു. ആ നേട്ടത്തിന്‌ സ്വർണത്തിളക്കം നല്‍കാന്‍  കഴിയുമെന്നാണ്‌ ഏവരുടേയും പ്രതീക്ഷ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*