സെപ്തംബര്‍ 2ലെ പൊതുപണിമുടക്ക് കേരളത്തില്‍ ബന്ദാകും.

image (3)തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ  കോര്‍പറേറ്റ് അനുകൂലനയങ്ങള്‍ക്കെതിരെ സെപ്തംബര്‍ രണ്ടിന് വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന സംയുക്തപൊതുപണിമുടക്ക് കേരളത്തെ നിശ്ചലമാക്കും. കെ എസ് ആര്‍ ടി സി ബസുകളടക്കമുള്ള പൊതുവാഹനങ്ങള്‍ അന്നേദിവസം നിരത്തിലിറങ്ങില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളുമൊന്നും തുറന്നുപ്രവര്‍ത്തിക്കില്ല.  സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എസ് ടി യു തുടങ്ങി വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെങ്കിലും ബി ജെ പിയുടെ തൊഴിലാളി സംഘടനയായ ബി എം എസ് പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിനെതിരായ സമരമായതുകൊണ്ടാണ് ബി എം എസ് പണിമുടക്കില്‍ നിന്നും മാറി നില്‍ക്കുന്നത്. പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണെന്നാണ് ബി എം എസിന്‍റെ  ആരോപണം. എന്നാല്‍ ബി എം എസ് നേതൃത്വം മാത്രമാണ് പണിമുടക്കില്‍ സഹകരിക്കാതിരിക്കുന്നതെന്നും ആ സംഘടനയില്‍പ്പെട്ട തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. പണിമുടക്ക് കേരളത്തില്‍ അക്ഷരാര്‍ഥത്തില്‍ ബന്ദായി മാറുമെന്നുറപ്പാണ്. പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തൊഴിലാളി സംഘടനകള്‍ നടത്തിവരുന്നുണ്ട്. ഇതിനുവേണ്ട പ്രചരണപരിപാടികളും സജീവമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*