ഇന്ത്യയ്ക്ക് അഭിമാനാര്‍ഹമായ നേട്ടം

scram   ...ഞായറാഴ്ച രാവിലെ ആറിനാണ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് സ്ക്രാം ജെറ്റ് എന്‍ജിന്‍ റോക്കറ്റ് വിക്ഷേപിച്ചത്. അഞ്ച് സെക്കന്‍ഡ് മാത്രമാണ് എഞ്ചിന്‍ പ്രവര്‍ത്തിച്ചത്. ഐഎസ്‌ആര്‍ഒയുടെ അഡ്വാന്‍സ്ഡ് ടെക്നോളജി വെഹ്ക്കിള്‍ (എടിവി – സൗണ്ടിങ് റോക്കറ്റ്) ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. 3277 കിലോഗ്രാം ഭാരവുമായിട്ടാണ് എടിവി ലിഫ്റ്റ് ഓഫ് ചെയ്തത്.ഇന്ധനം കത്തിക്കുന്നതിനാവശ്യമായ ഓക്സിജന്‍ അന്തരീക്ഷ വായുവില്‍ നിന്ന് സ്വീകരിക്കും എന്നതാണ് സ്ക്രാംജെറ്റ് എഞ്ചിന്റെ പ്രത്യേകത.സ്ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷണ വിജയം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ വിജയ കുതിപ്പിന് വേഗത നല്‍കും. ചെലവ് കുറഞ്ഞ രീതിയില്‍ വേഗതയോടെ റോക്കറ്റുകളെ ബഹിരാകാശത്ത് എത്തിക്കാന്‍ സ്ക്രാംജെറ്റ് സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് ഐഎസ്‌ആര്‍ഒ കേന്ദ്രങ്ങള്‍  പറഞ്ഞു.അതായത് റോക്കറ്റിന് ആവശ്യമായ ഓക്സിജന്‍ ഭൂമിയില്‍ നിന്ന് കൊണ്ടു പോകേണ്ട ആവശ്യമില്ല. നിലവില്‍ റോക്കറ്റുകള്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇന്ധനവും ദ്രവീകൃത ഓക്സിജനും റോക്കറ്റില്‍ത്തന്നെ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

സ്ക്രാം ജെറ്റ് എഞ്ചിന്‍ ക്രൂസ് മിസൈലിലുംക്രൂസ് മിസൈലുകള്‍ക്കും, വിമാനങ്ങള്‍ക്കും സ്ക്രാംജെറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്ന് പ്രതിരോധ ഗവേഷണ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.ഇതുമായി ബന്ധപ്പെട്ട് ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. അന്തരീക്ഷത്തിലൂടെ കൂടുതല്‍ നേരം സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് സ്ക്രാംജെറ്റ് എഞ്ചിന്‍ ഉപയോഗിക്കാം. ഡിആര്‍ഡിഒ ലാബുകളില്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നുണ്ട്.

സൂപ്പര്‍ സോണിക് കമ്ബ്യൂഷന്‍ റാം ജെറ്റ് അഥവാ സ്ക്രാംജെറ്റ് എഞ്ചിന്റെ പരീക്ഷണ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങളുടെ പ്രവര്‍ത്തനം ഉപഗ്രഹങ്ങള്‍ വഴി ലഭിച്ചതായും വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുല്‍ പഠനങ്ങള്‍ നടത്തുമെന്നും ഐഎസ്‌ആര്‍ഒ കേന്ദ്രങ്ങള്‍ പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്നും റോക്കറ്റിനെ നിരീക്ഷിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. സൂപ്പര്‍ സോണികള്‍ വേഗതയിലാണ് വേഗതയിലായിരുന്നു എഞ്ചിന്റെ പ്രവര്‍ത്തനം. അന്തീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിക്കുന്നതും ഇന്ധനം കത്തിയതും വേഗത്തിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. നിശ്ചയിച്ച ദൂരത്തില്‍ പരമ്ബരാഗത എന്‍ജിനൊപ്പം സഞ്ചരിച്ച റോക്കറ്റ് അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിച്ച്‌ സ്ക്രാംജെറ്റ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗതയില്‍ കുതിക്കാന്‍ സ്ക്രാംജെറ്റ് റോക്കറ്റുകള്‍ക്ക് സാധിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*