പലിശരഹിത ബാങ്കിങ്; റിസര്‍വ് ബാങ്ക്.

Indian_currency_1964173fപലിശയോ ഈടോ ഇല്ലാതെ, ലാഭനഷ്ട പങ്കാളിത്തത്തോടെ ബാങ്ക് കൂടി ഉള്‍പ്പെട്ട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുകയോ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുന്ന രീതിയാണ് പലിശരഹിത ബാങ്കിങ്. സംരംഭത്തിന്‍റെ  ലാഭവിഹിതമാണ് നിക്ഷേപകന് ലഭിക്കുക. രാജ്യത്ത് പലിശരഹിത ബാങ്കിങ് സംവിധാനം കൂടി ഏര്‍പ്പെടുത്തുന്ന കാര്യം റിസര്‍വ് ബാങ്ക് പരിഗണിക്കുന്നു. കേരള സര്‍ക്കാര്‍ പദ്ധതിയിട്ട ഇസ്ലാമിക് ബാങ്കിങ് യാഥാര്‍ഥ്യമാകാന്‍ ഇതു സഹായിക്കും. കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പലിശരഹിത ബാങ്കിങ്ങിന്റെ സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശമുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബാങ്കിങ് രംഗവുമായി അടുപ്പിക്കാന്‍ ഇത് ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലിശ മതവിരുദ്ധമാണെന്നു കരുതുന്നതുകൊണ്ട് സമൂഹത്തില്‍ ഒരു വിഭാഗം ഇപ്പോള്‍ ബാങ്കിങ് രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ്. ഈ വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തുന്നതിനായി രാജ്യത്ത് പലിശരഹിത ബാങ്കിങ് സംവിധാനം കൂടി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയാണ്. സര്‍ക്കാറുമായി കൂടിയാലോചിച്ചാണ് തുടര്‍നടപടികളെടുക്കേണ്ടത് – വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പലിശയേര്‍പ്പെടുത്താതെ, ഈടു വാങ്ങാതെ, ലാഭനഷ്ട പങ്കാളിത്തത്തോടെ ബാങ്ക് കൂടി ഉള്‍പ്പെട്ട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുകയോ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുന്ന രീതിയാണ് പലിശരഹിത ബാങ്കിങ്. പലിശയ്ക്കു പകരം സംരംഭത്തിന്റെ ലാഭവിഹിതമാണ് നിക്ഷേപകന് ലഭിക്കുക.കേരളസര്‍ക്കാര്‍   ഇസ്ലാമിക് ബാങ്ക് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് അനുമതി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. പലിശരഹിത ബാങ്കിങ്, പങ്കാളിത്ത ബാങ്കിങ്, ലാഭം പങ്കിടുന്ന ബാങ്കിങ്, ഇസ്‍ലാമിക് ബാങ്കിങ് തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*