പ്ലാന്‍ ബി ‘ യുമായി ഫെയ്സ്ബുക്ക്……..

chat‘എല്ലാവര്‍ക്കും ഫെയ്സ്ബുക്ക് ‘ എന്ന ആശയവുമായി സിലിക്കണ്‍ വാലി ഭീമന്‍ ഇന്ത്യയില്‍ ചുവട് ഉറപ്പിക്കാന്‍ നടത്തിയ ആദ്യ ശ്രമങ്ങള്‍ പാളി പോയെങ്കിലും അത്ര പെട്ടെന്ന് പിന്മാറാന്‍ ഫെയ്സ്ബുക്ക് തയ്യാറല്ല. ഫെയ്സ്ബുക്ക് ഒരിക്കല്‍ മുന്നോട്ട് വച്ച ഫ്രീ ബേസിക്ക്‌സ് എന്ന ആശയത്തിന് സമാനമായി സൗജന്യ ഇന്റര്‍നെറ്റ് ഇന്ത്യയില്‍ മിക്കയിടങ്ങളിലും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍, എക്‌സപ്രസ്സ് വൈഫൈ (Express Wi-Fi) എന്ന ഫെയ്സ്ബുക്കി ന്റെ പുതിയ പദ്ധതി ഇന്ത്യന്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമോ എന്നതാണ് ടെക്ക് ലോകം ചര്‍ച്ച ചെയ്യുന്ന പുതിയ വാര്‍ത്ത.എക്‌സ്പ്രസ്സ് വൈഫൈ പദ്ധതിയാല്‍, ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഡാറ്റാ പാക്കുകള്‍ ലഭിക്കാനും, പ്രാദേശിക ഹോട്ടസ്‌പോട്ട് മുഖേനെ വേഗതയേറിയ ഇന്റര്‍നെറ്റ് ലഭിക്കാനും സാധ്യമാകും. കണക്ടിവിറ്റി എത്തിയിട്ടില്ലാത്ത പ്രദേശങ്ങളില്‍ എക്‌സപ്രസ്സ് വൈഫൈ പദ്ധതിയാല്‍ ഇന്റര്‍നെറ്റ് ലഭിക്കുമെന്നും, ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വേഗതയേറിയ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താമെന്നും ഫെയ്സ്ബുക്ക് അവകാശപ്പെടുന്നു. ഔദ്യോഗികമായി ഫെയ്സ്ബുക്ക് എക്‌സ്പ്രസ്സ് വൈഫൈയെ ജനങ്ങളില്‍ എത്തിച്ചിട്ടില്ലെങ്കിലും, 125 ഓളം ഹോട്ട് സ്‌പോട്ടുകളെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി ഫെയ്സ്ബുക്ക് പരീക്ഷണം നടത്തി കഴിഞ്ഞു.‘എക്‌സപ്രസ്സ് വൈഫൈ ഇന്ത്യാ പദ്ധതിയുടെ ആദ്യ ഘട്ട പരീക്ഷണങ്ങളില്‍, രണ്ടില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം സജ്ജീകരിക്കാനാണ് ഫെയ്സ്ബുക്ക് ശ്രമിക്കുന്നത് ‘ നേരത്തെ, ഇന്റര്‍നെറ്റ്.ഒആര്‍ജി എന്ന ഫേസ്ബുക്ക് ആശയത്തിന് ഇന്ത്യയില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ഏതാനും ചില വെബ് സൈറ്റുകള്‍ക്ക് മാത്രം മുന്‍ഗണന ലഭിക്കുന്ന ഇത്തരം ആശയങ്ങള്‍ ഇന്റര്‍നെറ്റ് സമത്വത്തിന് എതിരാണ് എന്ന വാദം ട്രായ് അംഗീകരിച്ചതിലൂടെ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയേറ്റിരുന്നു.വരും കാലങ്ങളില്‍ ഇന്ത്യയെയാണ് ഫെയ്സ്ബുക്ക് അവരുടെ വിപണന കേന്ദ്രമായി ലക്ഷ്യം വയ്ക്കുന്നത്. നാള്‍ക്കുനാള്‍ ഉയരുന്ന ഉപയോക്താക്കളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്,വിദൂര ഭാവിയില്‍ ഇന്ത്യ ഫെയ്സ്ബുക്കിന്റെ ആസ്ഥാനമാകാനും സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഇന്റര്‍നെറ്റ്.ഓര്‍ജി യില്‍ നിന്ന് വ്യത്യസ്തമായി സൈറ്റുകളെല്ലാം ലഭ്യമാകുന്നതിനാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുകളുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഫേസ്ബുക്ക്. എന്നാല്‍, കുറഞ്ഞ വേഗതയും, ഘടനാപരമായ പരിമിതികളും, കുറഞ്ഞ വിശ്വസ്യതയും ഫെയ്സ്ബുക്ക് ഇന്ത്യയില്‍ നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളാണ്. മാത്രമല്ല, ഗൂഗിള്‍, ആമസോണ്‍ മുതലായ വമ്പന്മാരുടെ വരവും ഇന്ത്യയില്‍ ഫെയ്സ്ബുക്കിനെ ആശങ്കപ്പെടുത്തുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*