പി.ജയരാജന് വധഭീഷണി

p-jayarajan1ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ പ്രസംഗിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണി. മൂന്നുമാസത്തിനുള്ളില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ജയരാജന്റെയോ അദ്ദേഹത്തിന്റെ മകന്റെയോ നെഞ്ചിന്‍കൂട് തകര്‍ക്കുമെന്നാണു തപാലില്‍ ലഭിച്ച കത്തിലുള്ളത്.  ഐഎസിനെതിരെ പ്രസംഗിച്ചതിനാണു ഭീഷണിയെന്നും കത്തിലുണ്ട്. ഹെയ്ല്‍ ഇസ്‍ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ഘടകത്തിന്റെ പേരിലാണ് കത്ത്. ഭീഷണിയെ തുടര്‍ന്ന് ജയരാജന്‍ കത്തുള്‍പ്പെടെ ഐജിക്കും എസ്പിക്കും പരാതി നല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*