ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്‍റെ ഭര്‍ത്താവിനെ പൊലീസ് വിട്ടയച്ചു

chikku-2

 

ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സണെ പൊലീസ് വിട്ടയച്ചു. സംഭവം നടന്നതിന്റെ അടുത്ത ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പേിച്ച ലിന്‍സണ്‍ അന്ന് മുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. 119 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ലിന്‍സണ്‍ മോചിതനാകുന്നത്. മോചനം സംബന്ധിച്ച വിവരം ലിന്‍സണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനാധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.സലാലയിലെ ബദര്‍ അല്‍ സമാ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ ഏപ്രില്‍ 20-നാണ് ഫ്ളാറ്റിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ചിക്കുവിനെ കണ്ടെത്തിയത്. ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ചെത്തിയപ്പോഴാണ് ചിക്കുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ചിക്കുവിന്റെ കാതുകള്‍ അറുത്ത് കമ്മലുകള്‍ അടക്കമുള്ള ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു.തെളിവെടുപ്പിന്റെയും അന്വേഷണത്തിന്റെയും ഭാഗമായിട്ടായിരുന്നു പൊലീസ് ലിന്‍സണെ കസ്റ്റഡിയില്‍ വെച്ചിരുന്നത്. സംഭവത്തിലെ പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിക്കാത്തതിനാല്‍ ലിന്‍സന്റെ കസ്റ്റഡി നീണ്ടു പോവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആയിരത്തിലധികം ആളുകളെയാണ് പോലീസ് ചോദ്യം ചെയ്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*