Breaking News

മെഡലില്ലെങ്കിലും തലയുയര്‍ത്തി ദിപ………

deepaതലനാരിഴയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായ ദിപ കര്‍മ്മാക്കര്‍ റിയോയില്‍ നാലാം സ്ഥാനത്തില്‍ തൃപ്തയാകേണ്ടി വന്നെങ്കിലും ഒളിമ്പിക്‌സില്‍, ഒരിന്ത്യന്‍ ഇന്ത്യന്‍ ജിംനാസ്റ്റ് കാഴ്ച വെക്കുന്ന മികച്ച പ്രകടനമെന്ന റെക്കാര്‍ഡ് നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിത ജിംനാസ്റ്റ് എന്ന ഖ്യാതി നേടിയ ദീപ കര്‍മ്മാക്കറിന്, ഫൈനലില്‍ സ്വിസ് താരമായ ഗിലിയ സ്‌റ്റെയ്ങ്ങ്രൂബറുമായി 0.15 എന്ന സ്‌കോറിന്റെ വ്യത്യാസത്തിലാണ് വെങ്കല മെഡല്‍ നഷ്ടമായത്. ഗിലിയ സ്‌റ്റെയ്ങ്ങ്രൂബര്‍ 15.216 എന്ന സ്‌കോര്‍ നേടിയപ്പോള്‍, 15.066 എന്ന സ്‌കോറിനാണ് ദീപയക്ക് നാലാം സ്ഥാനം ലഭിച്ചത്.15.966 എന്ന സ്‌കോറുമായി അമേരിക്കന്‍ താരം സിമോണ്‍ ബിയല്‍സ് സ്വര്‍ണ്ണം കരസ്ഥമാക്കി. വൊള്‍ട്ട് ഇനത്തില്‍ ചാമ്പ്യനായ റഷ്യയുടെ മരിയ പസേക 15.253 എന്ന സ്‌കോറിനാല്‍ വെള്ളി നേട്ടം കരസ്ഥമാക്കി. യോഗ്യത മത്സരങ്ങളില്‍ 14.850 സ്‌കോര്‍ കൈയടക്കിയ ദിപ കര്‍മ്മാക്കര്‍ പ്രൊഡുനോവയിലെ പ്രകടനത്തിലൂടെ മെഡല്‍ കരസ്ഥമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫൈനലില്‍ ആറാമതായി മത്സരിച്ച ദിപ കര്‍മ്മാക്കര്‍, ആദ്യ ശ്രമത്തില്‍ ‘സുക്കാഹര’യിലൂടെ 14.866 പോയിന്റ നേടിയാണ് തുടങ്ങിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*